ഹോം ഗ്രൗണ്ടിൽ സഞ്ജുവിന്റെ രാജസ്ഥാന് രണ്ടാം വിജയം...!

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി സഞ്ജുപ്പട. 12 റൺസിനാണ് രാജസ്ഥാൻ ഡൽഹിയെ പരാജയപ്പെടുത്തിയത്.ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യിൽ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

author-image
Greeshma Rakesh
New Update
ipl 2024

ipl 2024 rajasthan royals beat delhi capitals by 12 runs

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയവുമായി സഞ്ജുപ്പട. 12 റൺസിനാണ് രാജസ്ഥാൻ ഡൽഹിയെ പരാജയപ്പെടുത്തിയത്.ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യിൽ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർന്ന് 186 റൺസിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാൻ  ഡൽഹിയ്ക്ക് മുന്നിലുയർത്തിയത്. പക്ഷെ ഡൽഹിയ്ക്ക് 173 നേടാനെ ഡൽഹിയ്ക്ക് കഴിഞ്ഞൊള്ളൂ. ആറാം വിക്കറ്റിൽ ഒന്നിച്ച സ്റ്റബ്‌സും അക്‌സർ പട്ടേലും കൂറ്റനടികളുമായി ഡൽഹിയ്ക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വിജയം അകന്നു നിന്നു.

അവസാന ഓവറിൽ ഡൽഹിക്ക് വേണ്ടിയിരുന്നത് 17 റൺസായിരുന്നു പക്ഷെ 5 റൺസ് സ്വന്തമാക്കാനേ ഡൽഹിക്കായുള്ളു. കണിശമായി അവസാന ഓവർ എറിഞ്ഞ ആവേശ ഖാൻ കരുത്തായി. 23 പന്തിൽ 44 റൺസ് നേടി സ്റ്റബ്‌സ് പുറത്തകാതെ നിന്നു. രാജസ്ഥാന് വേണ്ടി ചഹലും.അതെസമയം ബർഗറും 2 വിക്കറ്റ് വീതം നേടി.

രാജസ്ഥാനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ചത് പരാഗായിരുന്നു. 45 പന്തുകളിൽ നിന്ന് താരം 85 റൺസ് നേടി 7 ഫോറും 6 സിക്‌സും ഉൾപ്പെട്ട ഇന്നിംഗ്‌സ്. 4 ഓവർ പിന്നിട്ടപ്പോൾ രാജസ്ഥാന് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് വന്ന ക്യാപറ്റൻ സഞ്ജു 14 പന്തിൽ 15 റൺസ് സ്വന്തമാക്കി പുറത്തായി. ഖലീൽ അഹമ്മദിന്റെ പന്തിൽ റിഷബ് പന്ത് പിടിച്ചായിരുന്നു പുറത്താകൽ.ജോസ് ബട്ട്‌ലറും പെട്ടന്ന് പുറത്തായി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ അശ്വിൻ മൂന്ന് സിക്‌സുകൾ ഉൾപ്പെടെ 29 റൺസ് നേടി.

 

rajastan royals delhi capitals ipl2024 sanju v samson