ചരിത്രത്തിലെ ഏറ്റവും സ്‌കോര്‍; ഹൈദരാബാദിനെതിരെ ബെംഗളൂരുവിന്റെ വിജയലക്ഷ്യം 288; ട്രാവിസ് ഹെഡ് 41 പന്തില്‍ നിന്ന് 102!

41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം

author-image
Rajesh T L
Updated On
New Update
ipl
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ ഉയര്‍ത്തി ഹൈദരാബാദ്. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 288 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുറിച്ചത്. 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 287 റണ്‍സ് സ്വന്തമാക്കിയത്.

41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. 31 പന്തില്‍നിന്ന് 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനും ട്രാവിസ് ഹെഡിനു മികച്ച പിന്തുണ നല്‍കി. 

അബ്ദുല്‍ സമദ് (37), അഭിഷേക് ശര്‍മ (34), എയ്ഡന്‍ മാര്‍ക്രം (32) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. 15 എക്‌സ്ട്രാസാണു റോയല്‍ ചലഞ്ചേഴ്‌സ് ബോളര്‍മാര്‍ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ 4 ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റ് സ്വന്തമാക്കി. 4 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത റീസ് ടേപ്പ്ലെ ഒരു വിക്കറ്റ് നേടി.

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. 

 

ipl 2024 royal challengers bengaluru sunrisers hyderbad