കാന്‍ഡിഡേറ്റ്‌സ് ചെസ്; ഗുകേഷിന് സമനില, പ്രഗ്‌നാനന്ദക്ക് പരാജയം

രണ്ടാം സ്ഥാനത്തുനിന്നിരുന്ന ആര്‍. പ്രഗ്‌നാനന്ദ, ഹികാരു നകാമുറയോടു പരാജയപ്പെട്ടു. ഗുകേഷ് ലോക രണ്ടാം നമ്പര്‍ ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചു

author-image
Athira Kalarikkal
New Update
R.Praggnanandha & Gukesh.D

Gukesh.D & R.Praggnanandha

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടൊറന്റോ : കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ഗുകേഷ് ലോക രണ്ടാം നമ്പര്‍ ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചുവെങ്കിലും വിജയ പ്രതീക്ഷ നിലനിര്‍ത്തിയിരുന്ന താരങ്ങള്‍ തോല്‍വി വഴങ്ങി. രണ്ടാം സ്ഥാനത്തുനിന്നിരുന്ന ആര്‍. പ്രഗ്‌നാനന്ദ, ഹികാരു നകാമുറയോടു പരാജയപ്പെട്ടു. വിജയസാധ്യതകളുണ്ടായിരുന്ന കളിയില്‍ വിദിത് ഗുജറാത്തി യാന്‍ നീപോംനീഷിയോടു തോല്‍വി വഴങ്ങി. ഏഴുപോയിന്റുമായി നീപോംനീഷി ഒന്നാം സ്ഥാനത്ത് തുടരുന്നു.

6.5 പോയിന്റുമായി ഡി.ഗുകേഷ്, ഹികാരു നകാമുറ എന്നിവര്‍ രണ്ടാമതും 6 പോയിന്റുമായി ഫാബിയാനോ കരുവാന നാലാംസ്ഥാനത്തുമാണുള്ളത്. തോല്‍വി വഴങ്ങിയെങ്കിലും 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ നേരിയ സാധ്യത നിലനിര്‍ത്തി. ചെസില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയിച്ചു. കൊനേരു ഹംപി(5.5)  നൂര്‍ഗില്‍ സലിമോവയെ കീഴടക്കി. കാന്‍ഡിഡേറ്റ്‌സ് വിജയ സാധ്യതകളുണ്ടായിരുന്ന അലക്‌സാണ്ട്ര ഗോരിയാച്കിനയെ വൈശാലി രമേഷ്ബാബു (4.5) അട്ടിമറിച്ചു. 7.5 പോയിന്റുമായി ടാന്‍ സോങ്യി തന്നെയാണ് മുന്നില്‍. 

 

 

gukesh candidates chess tournament R.Praggnanandha