മുംബൈയിലെ മത്സരങ്ങൾക്ക് രോഹിത് ടീമിനൊപ്പം നിൽ‌ക്കാറില്ല; കാരണം വ്യക്തമാക്കി താരം

ഇതൊരു മികച്ച അനുഭവമാണെന്നും മുൻ നായകൻ

author-image
Sukumaran Mani
New Update
Rohit Sharma

Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം മത്സരങ്ങൾക്ക് ടീമിനൊപ്പം നിൽക്കാത്തതിന്റെ കാരണം വ്യക്തമാക്കി രോഹിത് ശർമ്മ. ഈ ദിവസങ്ങളിൽ തനിക്ക് ഒരുപാട് സമയം ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽ താൻ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നതായി രോഹിത് ശർമ്മ പറഞ്ഞു.

 

മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ നാല് മത്സരങ്ങളും വാങ്കഡെയിൽ ആണ് നടന്നത്. ടീം മീറ്റിങ്ങിന് ഒരു മണിക്കൂർ മുമ്പ് താൻ എത്തിച്ചേരും. ഇത് വ്യത്യസ്തമായ ഒരു കാര്യമാണ്. എങ്കിലും ഇതൊരു മികച്ച അനുഭവമാണെന്നും മുംബൈ ഇന്ത്യൻസ് മുൻ നായകൻ വ്യക്തമാക്കി.

 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് പഞ്ചാബ് കിം​ഗ്സിനെ നേരിടാനൊരുങ്ങുകയാണ്. ഇന്നത്തെ മത്സരം പഞ്ചാബിന്റെ ഹോം ​ഗ്രൗണ്ടിലാണ്. ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈയ്ക്ക് രണ്ട് വിജയം മാത്രമാണുള്ളത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ ബാറ്റിംഗിൽ പ്രതീക്ഷ അർപ്പിച്ചാണ് ഇന്ന് മുംബൈ ഇറങ്ങുന്നത്.

mumbai indians Indian captain Rohit Sharma ipl 2024