0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന് (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്കുന്നു. മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) 2019ല്‍ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാന്‍ഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്ഡി, 6 ടയര്‍ ടിപ്പര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഈ ശ്രേണി ലഭ്യമാകും. ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിന് തുടങ്ങിയവയെല്ലാം നല്കുന്നു. ആധുനിക ടെലിമാറ്റിക്സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്സും ഇതിലുണ്ട്.
Share this article
If you liked this article share it with your friends.they will thank you later