0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ബ്രാഹ്മണ്യത്തിന്റെ തായ് വേര് അഥവാ കുലധർമ്മം എന്നത് നിഷ്കാമമായി രണ്ടു നേരവും ചെയ്യേണ്ടുന്ന സന്ധ്യാവന്ദനമാണ്. ബുദ്ധി എന്നത് ജ്ഞാനമാണ്. ആ ബുദ്ധിയെ നേർവഴിക്ക് നയിക്കുകയെന്നാൽ ,ധർമ്മവും അധർമ്മവും വിവേചിക്കാനുള്ള കഴിവാണ്. വിദ്യയും അവിദ്യയും വ്യക്തമാക്കാനുള്ള കഴിവാണ് ഗായത്രീ മന്ത്രജപം കൊണ്ട് ലഭിക്കുന്നത്. ബുദ്ധിയെ നേർവഴിക്ക് നയിക്കേണമേ എന്ന പ്രാർത്ഥനയാണ് ഗായത്രീ ജപം. അത് ഏകാഗ്രതയോടെ ജപിക്കണം. നമുക്ക് അതിന് അർഹത തന്ന ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടുമുള്ള നമ്മുടെ കടം വീട്ടാനാണ് ഇവർക്കെല്ലാം തർപ്പണം ചെയ്യുന്നത്.ഇവരെയെല്ലാം രണ്ട് നേരവും സ്മരിച്ചാൽ നമ്മുടെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം കൈവരും.
Share this article
If you liked this article share it with your friends.they will thank you later