പുത്തന്‍ ഐപാഡുകളും പെന്‍സിലും അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍

കാലിഫോര്‍ണിയയിലെ കുപ്പെര്‍ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്കിലായിരിക്കും ഇവ അവതരിപ്പിക്കുക.

author-image
anumol ps
Updated On
New Update
mm

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: പുത്തന്‍ ഐപാഡുകളും പെന്‍സിലും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍. കാലിഫോര്‍ണിയയിലെ കുപ്പെര്‍ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്കിലായിരിക്കും ഇവ അവതരിപ്പിക്കുക. മെയ് ഏഴിന് 'ലെറ്റ് ലൂസ്' എന്ന പരിപാടിയില്‍ വരും തലമുറ ഐപാഡ് പ്രോ, ഐപാഡ് എയര്‍ മോഡലുകള്‍, പുതിയ ആപ്പിള്‍ പെന്‍സില്‍ എന്നിവ അവതരിപ്പിക്കും. 

ആപ്പിള്‍ മേധാവി ടിം കുക്ക് തന്റെ സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇതിനെക്കുറിച്ച് സൂചന നല്‍കിയത്. ഐപാഡ് എയറിന് പുതിയ കളര്‍ ഓപ്ഷനുകളുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഒഎല്‍ഇഡി പാനലോടുകൂടിയ ആദ്യ 12.9 ഇഞ്ച് ഐപാഡ് പുതിയ ഐപാഡ് പ്രോ ലൈനപ്പില്‍ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം3 പ്രൊസസറിന്റെ പിന്‍ബലത്തിലാവും ഐപാഡ് പ്രോ ലൈനപ്പ് അവതരിപ്പിക്കുക. ഇതുവഴി പുതിയ ഐപാഡ് കൂടുതല്‍ ശക്തിയേറിയതാവും. അതേസമയം ഐപാഡ് എയറില്‍ മുമ്പ് അവതരിപ്പിച്ച എം2 പ്രൊസസര്‍ തന്നെ ആയിരിക്കും. 12.9 ഇഞ്ച്, 11 ഇഞ്ച് എല്‍ഇഡി സ്‌ക്രീനുകളായിരിക്കും ഐപാഡ് എയര്‍ മോഡലുകള്‍ക്ക്.

പുതിയ ആപ്പിള്‍ പെന്‍സില്‍ ഐപാഡ് എയറിലും, ഐപാഡ് പ്രോ ലൈനപ്പിലും ഉപയോഗിക്കാനാവും. ആപ്പിള്‍ പെന്‍സില്‍ 2 നേക്കാള്‍ കൂടുതല്‍ കൃത്യതയും കുറഞ്ഞ ലേറ്റന്‍സിയും ഉയര്‍ന്ന പ്രഷര്‍ സെന്‍സിറ്റിവിറ്റിയും പെന്‍സില്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ മാജിക് കീബോര്‍ഡ് ഉള്‍പ്പടെ ആപ്പിളിന്റേതായ മറ്റ് ചില ഉല്പന്നങ്ങള്‍ കൂടി പരിപാടിയില്‍ അവതരിപ്പിക്കും. അവതരണ പരിപാടി ആപ്പിളിന്റെ യൂട്യൂബ് ചാനലിലും ഔദ്യോഗിക വെബ്സൈറ്റിലും മെയ് 7 ന് രാത്രി 7.30 ന് തത്സമയം കാണാം.

 

apple ipad pencil new programme