പ്രൊസസര്‍ ചിപ്പ് ആക്സിയോണ്‍ പുറത്തിറക്കി ഗൂഗിള്‍

ചൊവ്വാഴ്ച ലാസ് വെഗാസില്‍ നടന്ന ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സിലായിരുന്നു ഗൂഗിള്‍ പുതിയ ചിപ്പ് പുറത്തിറക്കിയത്.

author-image
anumol ps
New Update
google

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: സ്വന്തമായി വികസിപ്പിച്ച ആദ്യ പ്രൊസസര്‍ ചിപ്പ് പുറത്തിറക്കി ഗൂഗിള്‍. സ്വന്തം ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ച പ്രൊസസര്‍ ചിപ്പായ ആക്‌സിയോണ്‍ ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ചൊവ്വാഴ്ച ലാസ് വെഗാസില്‍ നടന്ന ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സിലായിരുന്നു ഗൂഗിള്‍ പുതിയ ചിപ്പ് പുറത്തിറക്കിയത്. സ്വന്തം സെര്‍വര്‍ പ്രൊസസറുകള്‍ വികസിപ്പിക്കുന്ന ആമസോണ്‍, അലിബാബ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ മാതൃകയാക്കിയായിരുന്നു ഗൂഗിള്‍ ഇത്തരത്തിലൊരു ചിപ്പ് നിര്‍മ്മിച്ചത്.  

ബ്രിട്ടിഷ് സെമികണ്ടക്ടര്‍ കമ്പനിയായ ആമിന്റെ നാനോവേഴ്സ് വി2 സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആക്സിയോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തമായി പ്രൊസസര്‍ ചിപ്പ് സാങ്കേതിക വിദ്യകള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ആം. ഇന്ന് വിപണിയിലുള്ള 99 ശതമാനം പ്രീമിയം സ്മാര്‍ട്ഫോണുകളും ആം സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

ചിപ്പിന്റെ മറ്റ് സവിശേഷതകളും വിശദ വിവരങ്ങളൊന്നും ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ യൂട്യൂബിന്റെ പരസ്യ വിതരണ പ്ലാറ്റ്ഫോം, ഗൂഗിള്‍ എര്‍ത്ത് എഞ്ചിന്‍, ബിഗ് ടേബിള്‍, ബിഗ് ക്വറി, ബ്ലോബ്സ്റ്റോര്‍ പോലുള്ള ഗൂഗിളിന്റെ മറ്റ് സേവനങ്ങള്‍ക്ക് വേണ്ടി ആക്സിയോണ്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആക്സിയോണ്‍ ചിപ്പ് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 





 

google axion serverprocessorschip