ബോറിങ് ഫോണ്‍ പുറത്തിറക്കി എച്ച്എംഡി ഗ്ലോബല്‍

ബോറിങ് ഫോണ്‍ നേരിട്ട് റീട്ടെയില്‍ സ്റ്റോറുകളിലോ ഓണ്‍ലൈന്‍ സ്റ്റോറുകളിലോ വില്‍പനയ്ക്കെത്തില്ല.

author-image
anumol ps
New Update
boring phone

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ 'ബോറിങ് ഫോണ്‍' പുറത്തിറക്കി. കോളുകള്‍ ചെയ്യാം, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാം എന്നിവ മാത്രമാണ് ഈ ഫോണില്‍ ലഭ്യമാകുക. കൂടാതെ നോക്കിയ ഫോണിലുണ്ടായിരുന്ന സ്‌നേക്ക് ഗെയിമ്മും ബോറിങ് ഫോണില്‍ ലഭ്യമാണ്. ബിയര്‍ നിര്‍മാതാക്കളായ ഹെയ്ന്‍കെന്‍, ഫാഷന്‍ ബ്രാന്‍ഡായ ബൊഡേഗ എന്നിവരുമായി ചേര്‍ന്നാണ് എച്ച്എംഡി പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 

2.8 ഇഞ്ച് ഇന്നര്‍ ഡിസ്പ്ലേയും, 1.77 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലേയും ഫോണിനുണ്ട്. കൂടാതെ 0.3 എംപി ക്യാമറയുമുണ്ട്. 2ജി, 3ജി, 4ജി നെറ്റ് വര്‍ക്കുകള്‍ പിന്തുണയ്ക്കും. സ്റ്റാന്റ് ബൈ മോഡില്‍ ഒരാഴ്ച വരെ ഫോണില്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം ബോറിങ് ഫോണ്‍ നേരിട്ട് റീട്ടെയില്‍ സ്റ്റോറുകളിലോ ഓണ്‍ലൈന്‍ സ്റ്റോറുകളിലോ വില്‍പനയ്ക്കെത്തില്ല. ആഗോള തലത്തില്‍ ആകെ 5000 യൂണിറ്റുകള്‍ മാത്രം വിതരണം ചെയ്യാനാണ് എച്ച്എംഡിയുടെ പദ്ധതി. പ്രചാരണ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായാണ് ഇത് നല്‍കുക. ഇറ്റലിയില്‍ നടക്കുന്ന മിലന്‍ ഡിസൈന്‍ വീക്കില്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. 

boring phone hmd global