Inside Stories

മാനത്തേക്ക് നോക്കിയാൽ നന്നായേനെ

രാവിലെ മൂടാപ്പായിരുന്നു. ഏഴുമണിയായിട്ടും സൂര്യനുദിച്ചമട്ടില്‌ള. സാധാരണ കാണുന്ന കാക്കകളും കിളികളും ഇന്നെത്തിയില്‌ള. പൂച്ചയും പട്ടിയും മുങ്ങി. പ്രകൃതി എന്തോ തീരുമാനിച്ച മട്ടുണ്ടായിരുന്നു. ഒന്‍പതുമണിക്ക് ഒരു ചാറ്റമഴ. അതുമൊരുതരം ചിണുങ്ങിപ്പിണങ്ങി പെയ്യുന്നപോലെ. വാട്‌സാപ്പിലൊക്കെ സുനാമി തൊട്ട് ആണവപരീക്ഷണം വരെയുള്ളതിന്റെ കരക്കമ്പികള്‍ പറന്നുനടന്നു.

More...

കന്യക

ഓരോ വേഴ്ചയ്ക്കു ശേഷവും ഞാനെന്റെ കന്യകാത്വം വീണ്ടെടുക്കുന്നു. വിധി പ്രസ്താവിക്കാന്‍ എനിക്ക് പുറകേ, കോടതി മുറിയും കൊണ്ട്, നിങ്ങള്‍ ഓടിതുടങ്ങിയിട്ടുണ്ടെന്നെനിക്കറിയാം. ഓരോ വേഴ്ചയ്ക്കു ശേഷവും ഞാനെന്റെ കന്യകാത്വം വീണ്ടെടുക്കുന്നു.

More...

യാഗാശ്വം

കരയില്‍ ചുറ്റിയടിക്കാന്‍ അയാള്‍ രണ്ട് വെള്ളക്കുതിരകളെ വാങ്ങി. ലക്ഷണമൊത്ത കുതിരകള്‍. അവയില്‍ ഏതെങ്കിലും ഒന്നിന്റെ പുറത്ത് കയറി കടല്‍ക്കരയിലൂടെ അയാള്‍ ദീര്‍ഘദൂരം പാഞ്ഞുപോകും. ആ കാഴ്ച തീരദേശവാസികളില്‍ അത്ഭുതാദരങ്ങള്‍ സൃഷ്ടിച്ചു. കുതിരയ്ക്കു പിന്നാലെ ഒരു കുട്ടിക്കൊമ്പനേയും വേലായുധന്‍ വിലയ്ക്കു വാങ്ങി. 'കുഞ്ഞയ്യപ്പന്‍' എന്ന് അവന് പേരിട്ടു. കോന്തി എന്ന പാപ്പാനെ അവന്റെ ചുമതല ഏല്‍പ്പിച്ചു. പൂമുഖമുറ്റത്തു നിന്ന് വേലായുധന്‍ 'കുഞ്ഞയ്യപേ്പാ....''എന്ന് നീട്ടി വിളിക്കും. അപേ്പാള്‍ അവന്‍ തുമ്പിക്കൈ ഉയര്‍ത്തി ശബ്ദമുണ്ടാക്കി സലാം വയ്ക്കും. ചിലപേ്പാള്‍ 'കുഞ്ഞയ്യപേ്പാ' എന്നു വിളി കേട്ട് ആനയോടൊപ്പം പണിക്കാരനായ ഒരു ചട്ടനും വിളികേള്‍ക്കും. അയ്യപ്പന്‍ എന്നു പേരുകാരനായ അവന്‍ 'എന്തോ...'' എന്ന് വിളിച്ചുകൊണ്ട് പലപേ്പാഴും മുടന്തിക്കിതച്ച് വേലായുധന്റെ അടുത്തെത്തും. വേലായുധന്റെ സഹതാപച്ചിരികണ്ട് ഇളിഭ്യനായി തലചൊറിഞ്ഞ് മടങ്ങിപേ്പാകും.

More...

ബൂട്ടുകളുടെ സംഗീതം

ആളുകള്‍ സാധാരണ കരുതുന്നതുപോലെ ലോഹം കൊണ്ടുള്ള ഒരായുധം മാത്രമല്ല തോക്ക്. പലപ്പോഴും അതിനു കണ്ണുകളും കാഴ്ചയുമുണ്ടെന്ന് മഹേന്ദ്രനു തോന്നിയിട്ടുണ്ട്. ട്രിഗറിനോട് വിരല്‍ ചേര്‍ത്തുവച്ച് ഉന്നം നോക്കുമ്പോള്‍ തോക്ക് എന്തൊക്കെയോ പറയുന്നത് അയാള്‍ക്ക് അനുഭവപ്പെടാറുണ്ട്. എല്ലാറ്റിനുമുപരി തോക്കിനൊരു മനസ്‌സുണ്ട്. കൂടെയുള്ളവരോട് അതയാള്‍ സദാ പറയാറുണ്ട്.

More...

തിരോഭാവം

വാസ്തുവിദ്യയും ശാസ്ത്രവും കടുകിട തെറ്റാതെ ഞാനെന്റെ രമ്യഹര്‍മ്മ്യം പണികഴിപ്പിച്ചു വേണ്ടതും വേണ്ടാത്തതുമായ മോടി കാട്ടി ദശലക്ഷങ്ങള്‍ ദ്രവ്യമായ് തലപൊക്കി നിന്നു ചുറ്റുമതിലും കവാടങ്ങളും കാവല്‍ക്കാരും പ്രതിഛായാ ദര്‍ശിനിയുമൊക്കെ വച്ചു അങ്ങനെ തസ്‌കര ഭീഷണ രൂപങ്ങളെ തടയിട്ട് സ്വസ്ഥമായ് പകല്‍ നീക്കാന്‍ രാവുറങ്ങാന്‍....

More...

രാജാവ് നഗ്നനാണ്

കൊടുങ്കാറ്റിരമ്പുന്നു; സാഗരം ഗര്‍ജ്ജിക്കുന്നു. ഇടിവെട്ടുന്നു മോളില്‍ വജ്രായുധം വീശുമ്പോല്‍, മറഞ്ഞുപോയീ സൂര്യന്‍; ഭയന്നിട്ടാവാമത് താരകള്‍ ചകിതങ്ങള്‍; ഉടഞ്ഞുവീണു ചന്ദ്രന്‍.

More...

എല്ലാവർക്കുമായി പൊതുവിദ്യാലയം വേണ്ട

കൂള്‍ വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ നീക്കങ്ങള്‍ നല്‌ള ലക്ഷണങ്ങള്‍തന്നെയാണ്. പക്ഷേ ആഹ്‌ളാദിക്കാന്‍ മാത്രമൊന്നും ആയിട്ടില്‌ള. 'ഉയരം കൂടുംതോറും വീഴ്ചയ്ക്കു ശക്തികൂടും' എന്ന ചാണക്യസൂത്രം സ്‌കൂള്‍തല പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംഭവിക്കാതിരിക്കണമെങ്കില്‍ വ്യത്യസ്തവും കാര്യക്ഷമവുമായ നീക്കങ്ങള്‍ ഉണ്ടായേപറ്റൂ. അത് അധ്യാപകസംഘടനകളെ മാത്രം വിശ്വാസത്തിലെടുത്ത് കൊണ്ടുപോകാവുന്ന പരിപാടികളല്‌ള. നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ അത്ര ആസൂത്രിതമല്‌ള നീക്കങ്ങള്‍ എന്നു തോന്നിപേ്പാവുന്നുണ്ട്. ചില സുരേഷ്‌ഗോപി സിനിമകളിലെപേ്പാലെ കാടടച്ചു വെടിവച്ച് സകല അനീതികളും ഒറ്റയടിക്കവസാനിപ്പിച്ച്, കൈമ്‌ളാക്‌സില്‍ നീതി നടപ്പാക്കി നായകന്‍ ഡയലോഗു വിടും വിധമാണ് തിരക്കഥ തയ്യാറാക്കുന്നത് എങ്കില്‍ കാര്യങ്ങള്‍ അത്രമനോഹരമാവില്‌ള.

More...

പോലീസ് ചോദ്യം ചെയ്യൽ

ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിവു ലഭിക്കുമ്പോള്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപെ്പടുന്നുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. ഇനിയാണ് കേസ്‌സിന്റെ അന്വേഷണം ആരംഭിക്കുന്നത്. 'ഇന്‍വസ്റ്റിഗേഷന്‍' - നിയമത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടും പൗരസ്വാതന്ത്ര്യം ഹനിക്കാതെയും അന്വേഷണം നടത്തുകയാണ് വേണ്ടത്. സുതാര്യതയും ധാര്‍മ്മികതയും കോര്‍ത്തിണക്കി കുറ്റാന്വേഷണമെന്ന ആദര്‍ശം പൊലീസിന്റെ കൈക്കുള്ളില്‍ പലപേ്പാഴും ഏട്ടിലെ പശുവിനെപേ്പാലെയാണ്.

More...

പുസ്തകങ്ങള്‍

കോട്ടയത്തെ 'അക്ഷരസ്ത്രീ' നടത്തിയ നോവല്‍ മത്സരത്തിനു ലഭിച്ച നാല്പതോളം കൃതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഒന്നാം സമ്മാനം കരസ്ഥമാക്കിയ നോവലാണ് വിനയശ്രീയുടെ പാഞ്ചാലിയുടെ ഏഴുരാത്രികള്‍ മഹാഭാരതത്തിലെ മൗനങ്ങള്‍ക്ക് വാക്കുകള്‍ നല്‍കിയും വരികള്‍ക്കിടയിലൂടെ വായിച്ചും പുത്തനൊരു സ്ത്രീ നിര്‍വചനത്തിനും ആഖ്യാനത്തിനും വിനയശ്രീ കളമൊരുക്കിയിരിക്കുകയാണ്- അക്ഷരസ്ത്രീ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫ് വിലയിരുത്തുന്നു.

More...

ഗുരുമാനസം

നിരവധി കൃതികള്‍ രചിച്ചിട്ടുള്ള ഇരിഞ്ചയം രവി കേരളത്തിന്റെ പ്രത്യേകിച്ച് തിരുവിതാംകൂറിന്റെ ചരിത്രഭൂമിക പശ്ചാത്തലമാക്കി എഴുതിയ നോവലായിരുന്നു അച്ചിപ്പുടവ. ഗുരുമാനസമാകട്ടെ, ആ ചരിത്രപശ്ചാത്തലത്തെ കുറേക്കൂടി ഗൗരവത്തിലും ആധികാരികമായും വിശകലനം ചെയ്യുകയാണ്. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിനെ കേന്ദ്രബിന്ദുവാക്കി പ്രതിഷ്ഠിച്ചുകൊണ്ടാണ് നോവലിലെ കഥ വികസിക്കുന്നത്.

More...

ഭ്രാന്താലയത്തിൽ വന്ന വിവേകാനന്ദൻ

കേരള നവോത്ഥാന ചരിത്രത്തില്‍ ദൂരവ്യാപക ചലനങ്ങള്‍ സൃഷ്ടിക്കപെ്പട്ട സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം പൂര്‍വ്വ നിശ്ചിതമലെ്‌ളന്നു മാത്രമല്‌ള; അത് ആകസ്മികതയുടേതു കൂടിയായിരുന്നു. ശ്രീരാമകൃഷ്ണന്‍ ഭൗതികശരീരം വെടിഞ്ഞതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് 1888-ല്‍ ബേലൂര്‍ മഠത്തില്‍ നിന്നും പരിവ്രാജകനായി ഭാരത പരിക്രമണത്തിനിറങ്ങിത്തിരിച്ച സ്വാമി വിവേകാനന്ദന് കാണാന്‍ കഴിഞ്ഞത് ആര്‍ഷഭാരതത്തിലെ സംസ്‌കാര പൈതൃകാവശേഷിപ്പുകള്‍ മാത്രമായിരുന്നില്‌ള; മറിച്ച് ദാരിദ്ര്യത്തിലും അജ്ഞതയിലും വീണുറങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ജനതയുടെ നേര്‍ചിത്രം കൂടിയായിരുന്നു. ഭാരതത്തിന്റെ യഥാര്‍ത്ഥമുഖം ഈ യാത്രയില്‍ അദ്ദേഹം കണ്ടെത്തി.

More...

ക്യാമറക്കു മുന്നിലെ ജൽപ്പനങ്ങൾ

ശാസ്ത്രജ്ഞന്‍ ജോസഫ് ആന്റണി ചാനലില്‍ പറഞ്ഞു 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ സൈക്‌ളോണ്‍ നാം അനുഭവിക്കുകയാണ്. ന്യൂനമര്‍ദ്ദം ഇത്ര പെട്ടെന്ന് ചുഴലിക്കൊടുങ്കാറ്റായി മാറിയത് മുന്‍കൂട്ടി കാണാന്‍ കാലാവസ്ഥ നിരീക്ഷകര്‍ക്ക് കഴിയാതെ പോവുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാതെ പോവുകയും ചെയ്തു.'' കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അമേരിക്കയില്‍ സര്‍വ്വസന്നാഹങ്ങളോടെ സദാ സന്നദ്ധമായിരിക്കുന്ന ദുരന്തനിവാരണ സേനയുടെ ഉദാഹരണം പറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ പോലുമുണ്ട്. സി.ആര്‍.നീലകണ്ഠന്‍ പറയുന്നതുപോലെ, 'സ്റ്റാര്‍ട്ട്' എന്ന് നിര്‍ദ്ദേസിച്ചാല്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ സൈന്യം മാത്രമേയുള്ളൂ.

More...

ഇനി ന്യൂ സ്‌ട്രീം സിനിമയുടെ കാലം

ഞാന്‍ സഞ്ജു സുരേന്ദ്രന്‍ : തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏദന്റെ സംവിധായകനാണ്. ജനനം: തൃശ്ശൂരില്‍. അച്ഛന്‍ ഡോ.എം.എന്‍. സുരേന്ദ്രന്‍. അമ്മ ഗിരിജ വീട്ടമ്മയാണ്. ഏകസഹോദരന്‍ ഡോ.സജിത്ത് സുരേന്ദ്രന്‍. വിദ്യാഭ്യാസം: ഹരിശ്രീ വിദ്യാനിധി സ്‌കൂളിലായിരുന്നു എട്ടാംക്‌ളാസ് വരെ. തുടര്‍ന്ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ നിന്ന്പത്താംക്‌ളാസ് പാസ്‌സായി. ചിന്മയ വിദ്യാലയത്തില്‍ നിന്നും പ്‌ളസ്ടൂ വും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ പി.ജി ഡിപേ്‌ളാമ നേടി.

More...

പുതിയ കാഴ്ചപ്പാട്

വിശപ്പിനും കഷ്ടപ്പാടിനും ജാതിയില്‌ള എന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ വാക്കുകളില്‍ കുലീനവും നീതിയുക്തവുമായ ഒരു കാഴ്ചപ്പാടിന്റെ ചൈതന്യമുണ്ട്. പിന്നോക്ക വിഭാഗക്കാര്‍ ഉള്‍പെ്പടെയുള്ള രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് എല്‌ളാ ജാതിയിലുംപെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.എം. സെക്രട്ടറി കൊടിയേരിയുടെ വാക്കുകളിലും ഈ നീതിബോധം സ്പന്ദിക്കുന്നുണ്ട്. (മാതൃ.നവം.24) വോട്ടുബാങ്കുകളില്‍ ചവിട്ടി നിന്നുകൊണ്ട് അധികാരം എത്തിപ്പിടിക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ സമീപനങ്ങള്‍ കാലഹരണപെ്പടേണ്ടതുണ്ട്.

More...

kathukal

അശോക് കര്‍ത്തയുടെ ലേഖനം വായിച്ചുകഴിഞ്ഞപ്പോള്‍ നമ്മള്‍ മലയാൡള്‍ കൊജ്ഞാണന്മാര്‍ തന്നെ എന്നുറക്കെ വിളിച്ചു പറയണമെന്നു തോന്നി. നമ്മുടെ നാട്ടില്‍ ഡോക്ടര്‍ രോഗി അനുപാതം വളരെ കുറവാണെന്നും മറ്റും ബൗദ്ധിക ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ ഉള്ള അനുപാതം വച്ചുകൊണ്ടുതന്നെ ഇപ്പോള്‍ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും കൂടി നമ്മെ കൊല്ലാക്കൊല ചെയ്യുന്നുണ്ട്. തെറ്റായ രോഗ നിര്‍ണ്ണയം തെറ്റായ ചികിത്സ തെറ്റായ പരിചരണം എന്തിനേറെ ഒരു രോഗിയെ കൈയിലൊന്നു കിട്ടുകയോ വേണ്ടൂ, അവനെ പെട്ടിയിലാക്കുന്നത് വരെ ഡോക്ടര്‍ക്കു പിന്നെ വിശ്രമമില്ല. (സത്യസന്ധരും നേരാംവണ്ണം പരീക്ഷ ജയിച്ചുവന്നവരും പ്രഗല്ഭമതികളുമായ ഒരുപിടി ഡോക്ടര്‍മാര്‍ ഈ കാറ്റഗറിയില്‍ പെടുന്നില്ല) ഇത്തരക്കാര്‍ യാതൊരാവശ്യവുമില്ലാതെ ലാബ് ടെസ്റ്റുകള്‍ നടത്തി രോഗികളെ പേടിപ്പിക്കുകയും നീണ്ട ചികിത്സ നടത്തി തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.

More...