Warning: session_start(): Cannot send session cookie - headers already sent by (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4

Warning: session_start(): Cannot send session cache limiter - headers already sent (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4
Kalakaumudi Weekly

Inside Stories

നിശബ്ദതയും വാചാലതയും

എം.ടി കഴിഞ്ഞ ആറേഴു പതിറ്റാണ്ടായി സഞ്ചരിച്ചത് മലയാളിയുടെ ജീവിതത്തിലൂടെയാണ്. എഴുത്തുകൊണ്ടും സാന്നിദ്ധ്യം കൊണ്ടും നമ്മുടെ സ്വകാര്യമായ അഹങ്കാരമായി മലയാളികള്‍ അദ്ദേഹത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. ഇതിലൊന്നും മതമോ രാഷ്ര്ടീയമോ കടന്നുവരാന്‍ ആരും അനുവദിച്ചിട്ടുമില്ല. ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ ലേബലുകളോ ഹിന്ദു ക്രിസ്ത്യന്‍ ഇസ്‌ളാം തോരണങ്ങളോ എം.ടിയെ ആകര്‍ഷിച്ച സന്ദര്‍ഭങ്ങളും കാണാനായിട്ടില്ല. ഏറ്റവും മതേതരമായൊരു നിലപാടാണ് എം.ടി വാക്കുകൊണ്ടും നിശ്ശബ്ദതകൊണ്ടും സൂക്ഷിച്ചിട്ടുള്ളത്. അതൊക്കെ വകതിരിവോടെ തിരിച്ചറിയാനാവുന്ന ഒരു തലമുറ എം.ടി യുടെ വഴികളില്‍ കളങ്കത്തിന്റെ നിഴല്‍ കാണുകയുമില്ല.

More...

വകതിരിവില്ലാത്ത സെൻസറും ഇസം നോക്കി ചർച്ചിക്കുന്നവരും

വിവാദത്തിനും വിവേചനമുണ്ടാകുന്നോ? യദുവിജയകൃഷ്ണന്റെ 21 മന്ത്‌സ് ഇന്‍ ഹെല്‍ (21 ) എന്ന ഡോക്യുമെന്ററിക്ക് കേരള സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ ചാനലുകളെല്ലാം തന്നെ കൊണ്ടുപിടിച്ച ചര്‍ച്ച കഴിഞ്ഞയാഴ്ച നടത്തിയിരുന്നുവെങ്കിലും മലയാളത്തിലെ ഒരു ചാനലും വിഷയം സ്പര്‍ശിച്ചില്ലാ എന്നതുകൊണ്ടാണീ സംശയം. വിവാദത്തിനും വിവേചനം ഉണ്ടാകുന്നോ? പദ്മാവതിയും, സെക്‌സി ദുര്‍ഗ്ഗയുമൊക്കെ മാസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍ മലയാള ചാനലുകളെ 'വര്‍ണാഭ'മാക്കിയിരുന്നുവെങ്കിലും ചരിത്രത്തിന്റെ അറിയപ്പെടാത്ത വശങ്ങളെ അന്വേഷിച്ചിറങ്ങിയ യദുവിന്റെ പരാതികള്‍ അവര്‍ ശ്രദ്ധിക്കാതിരുന്നതെന്തുകൊണ്ടാണ്?

More...

ഭ്രാന്തുകൾക്ക് പൂക്കുവാൻ

നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് , ഉള്ളിലെ മഴക്കാടുകളില്‍ ഭ്രാന്തുകള്‍ പൂത്തിറങ്ങുന്നത്, കവിതയുടെ വിത്തുകള്‍ മുളപൊട്ടി വിരിഞ്ഞിറങ്ങുന്നത്

More...

കെട്ടിപ്പിടുത്ത വിരുദ്ധരോട് ചിലതു പറയാനുണ്ട്

പുതിയ ലക്കം(2208) കലാകൗമുദി ലേഖനങ്ങള്‍ പൊതുവെ അധ്യാപികയെന്ന നിലയില്‍ ഉണ്ടായ ചില അനുഭവങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. തനൂജാ ഭട്ടതിരിയുടെ, ജെ.ദേവികയുടെ, സ്റ്റാഫ് ലേഖകന്റെ, പിന്നെ ടി.വി കാഴ്ചയില്‍ ഉഷാ എസ് നായരുടെയുമൊക്കെ എഴുത്തുകള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ മലയാളിസമൂഹം ഇനിയും കൂടുതല്‍ ഗൗരവതരമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഏതായാലും, അടുത്തിരുന്നാലെന്താ സാറേ എന്നു കുട്ടികള്‍ ചോദിക്കാന്‍ തുടങ്ങിയത് വലിയ ആശ്വാസത്തിനു വകതരുന്നുണ്ട്.

More...

കഥക്ക് പുതിയ ചേരുവകൾ

കഥയുടെ കാലപ്പകര്‍ച്ചകളും വേഷപ്പകര്‍ച്ചകളും കൊണ്ട് സ്വയം നവീകരിക്കപെ്പടുന്ന മലയാള കഥ ഇന്ത്യന്‍ ചെറുകഥകളുടെ മുന്‍നിരയിലാണന്ന് ഓര്‍മ്മപെ്പടുത്തിക്കൊണ്ടായിരുന്നു, സാഹിത്യ അക്കാദമി അഗര്‍ത്തലയില്‍ സംഘടിപ്പിച്ച അഭിവ്യക്തി സമ്മേളനത്തിലെ കഥയരങ്ങിന് ഞാന്‍ ആരംഭഭാഷണം നടത്തിയത്. കഥാവതരണത്തിന്റെ ആമുഖമായി, കഥയരങ്ങിന്റെ പൂമുഖഭാഷണം. കഥപറച്ചലിലെ കേരളീയ പാരമ്പര്യം-പ്രത്യേകിച്ചും കഥയുടെ വാമൊഴിപെ്പരുമ - അനുസ്മരിപ്പിച്ചുകൊണ്ട് തുടങ്ങി. മഹാരാജാവിനെപേ്പാലും മുഖത്തു നോക്കി വിമര്‍ശിക്കാന്‍ കരുത്തുള്ള ചാക്യാരുടെ ആഖ്യാനകൗശലം; കഥനകൗതുകം. നന്നായി കഥ പറഞ്ഞാല്‍ തൂണുപോലും ഉറക്കം പിടിക്കുമെത്രെ! പഴയ ചാക്യാരില്‍ നിന്നും നവമാധ്യമങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചകള്‍. ചാനല്‍ വാര്‍ത്താ അവതാരകര്‍ കുടുംബസദസ്‌സുകളെപേ്പാലും ഉറക്കം കെടുത്തുന്നു. കഥ പറയുന്ന ചാക്യാരും മഹാഭാരതയുദ്ധം റിപേ്പാര്‍ട്ടു ചെയ്ത സഞ്ജയനും ഭൂലോക പാതാളങ്ങളുടെ വാര്‍ത്താവാഹകനായിരുന്ന നാരദരും നവമാധ്യമപ്രവര്‍ത്തകരായി പരാവര്‍ത്തനം ചെയ്യപെ്പട്ടിരിക്കുന്നു.

More...

നീലോഭർ

നിലോഫര്‍, ഇന്നലെ നിന്നെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി വെറുതെ നടന്നു. വെയില്‍, മയങ്ങി വീണുപോയ നേരമായിരുന്നു. കാലം കവര്‍ന്നെടുക്കാത്ത കൗതുകം പോലെ, കണ്ട ഇടവഴി പിന്നിട്ട്, പിന്നെയും പിന്നെയും നടന്നു. വരണ്ടുപിടയുന്ന കൃഷിയിടങ്ങളെയും വരളാത്ത മനുഷ്യരെയും കണ്ടു. വഴിയില്‍ മത്സരിക്കാന്‍ വാഹനങ്ങളോ മഹിമയറിയിക്കാന്‍ മാലിന്യകൂമ്പാരങ്ങളോ ഉണ്ടായിരുന്നില്‌ള. പ്രകാശം കുടിച്ചു മതിവന്ന മേഘങ്ങള്‍, തെളിഞ്ഞുകാണപെ്പട്ടു.

More...

ഏതാണ് ശരിയുടെ പക്ഷം ?

മലയാള കഥയിലെ വേറിട്ട സാന്നിധ്യമാണ് എബ്രഹാം മാത്യു. പ്രകൃതിയുടെ ഭിന്നഭാവങ്ങളുമായി ചേര്‍ന്നു പോകുന്ന കഥാ ലോകമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയുമായി വേര്‍പിരിഞ്ഞ് ഒന്നും തന്നെയില്‌ള എന്ന ബോധ്യം എഴുത്തുകാരനെ നിയന്ത്രിക്കുന്നു. എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ കഥയായ നിലോഫറും അതേ ശൈലി പിന്‍തുടരുന്നു. നിലോഫര്‍ പ്രണയത്തിന്റെ നദിയാകുന്നു. കവിത പോലെ ഒരു കഥ. പ്രണയവും അതിന്റെ വേദനയും നിറഞ്ഞൊഴുകുന്ന അവതരണം. അത്രത്തോളം പ്രണയിക്കുന്നുണ്ടാകുമോ അഥവാ പ്രണയമെന്നാല്‍ താങ്കളെ സംബന്ധിച്ചടുത്തോളം അത്രമേല്‍ പ്രധാനപെ്പട്ട ജീവിതാനുഭവമാണെന്നാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു കൊണ്ടായിരുന്നു എബ്രഹാം മാത്യു സംസാരിച്ച് തുടങ്ങിയത്.

More...

യാഗാശ്വം

നെല്‌ള് വിളഞ്ഞ് കാറ്റിലാടുന്ന പാടത്തിന്റെ നെടുവരമ്പിലൂടെ നടന്നു വരികയായിരുന്നു പെരുമാളച്ചന്‍. വലത്തുമിടത്തുമായി രണ്ടു പേരക്കുട്ടികളുമുണ്ട്. പിന്നാലെ പരിചാരകരും. കളിച്ചു നടന്ന കുട്ടികളിലൊരാള്‍ കൈവിട്ട് മുന്നോട്ടോടി വയലിലേക്ക് തെന്നി. അതുകണ്ട് അവനെ പിടിക്കാനായി ''മക്കളേ'' എന്നു വിളിച്ചുകൊണ്ട് പെരുമാളച്ചന്‍ മുന്നോട്ടാഞ്ഞു. വയല്‍വരമ്പില്‍ അവശേഷിച്ച ഏതോ വൃക്ഷത്തിന്റെ വേരില്‍ തട്ടി വൃദ്ധന്‍ വയലിലേക്ക് തലകുത്തി. പരിചാരകന്‍ ഓടിവന്ന് ഇരുവരേയും ചെളിമണ്ണില്‍ നിന്ന് താങ്ങിയെടുത്തു.

More...

പുസ്തകങ്ങൾ

അടുതല ജയപ്രകാശിന്റെ 1975 മുതല്‍ 2014 വരെയുള്ള നാല്പതു വര്‍ഷത്തെ കാവ്യജീവിതത്തില്‍ നിന്നും തിരഞ്ഞെടുത്ത നൂറ്റിയിരുപത്തൊന്ന് രചനകളുടെ സമാഹാരമാണ് 'അടുതല കവിതകള്‍' എന്ന ഗ്രന്ഥം. 'മലയാള കവിതയിലെ നിറസ്‌സാന്നിദ്ധ്യമാണ് അടുതല ജയപ്രകാശ്. സമകാല ജീവിതത്തോട് ജാഗ്രത്തായിരിക്കുന്ന അദ്ദേഹത്തിന്റെ മനസ്‌സ് എല്ലാ അനുഭവങ്ങളോടും തീക്ഷ്ണമായി പ്രതികരിക്കുന്നു.

More...

കത്തുകൾ

2207 ലക്കം വാരിക വായിച്ചതിന്റെ സുഖവും സന്തോഷവും കൊണ്ടാണ് ഇതെഴുതുന്നത്. മലയാളിയുടെ ചിന്താമണ്ഡലത്തിന്റെ എല്ലായിടങ്ങളെയും ത്രസിപ്പിച്ച എം.ഗോവിന്ദനെപ്പറ്റിയുള്ള സതീഷ്.ബാബു പയ്യന്നൂര്‍ സ്മൃതിരേഖകള്‍ (ഗോവിന്ദന്‍ നിനവില്‍ വരുമ്പോള്‍) അതിഹൃദ്യമായി. 'സര്‍പ്പം' എഴുതിയ കാലത്തൊരിക്കല്‍, ചെറിയ ഒരു സഹൃദയ സദസ്‌സില്‍ വച്ച് അദ്ദേഹത്തെ കാണാനും കേള്‍ക്കാനുമുള്ള അവസരം കിട്ടിയ ഒരു നേരിയ ഓര്‍മ്മ മനസ്‌സിലുണ്ട്.

More...

മറനീക്കിയെത്തുന്നു പരിസ്ഥിതി മാഫിയ

പരിസ്ഥിതി പ്രവര്‍ത്തകരെന്നു വിളിക്കുന്നവര്‍ക്ക് ഒരുപാട് ജനസമ്മതിയുണ്ടായിരുന്ന ഒരു കാലമുണ്ട്. സത്യവും ധര്‍മ്മവും കവചകുണ്ഡലങ്ങളാക്കി, പ്രകൃതിയ്ക്കും ജനതയ്ക്കും വേണ്ടി നിസ്വാര്‍ത്ഥം പോരാടിയിരുന്നവരെയാണ് നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകരെന്ന് സ്‌നേഹവായ്‌പോടെ വിളിച്ച് നെഞ്ചേറ്റി നടന്നിരുന്നത്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ മുതല്‍ ഇങ്ങ് കേരളത്തിലെ സുചീമുഖികാരനായിരുന്ന ജോണ്‍ സി ജേക്കബ് വരെ അതിന്റെ നേരടയാളങ്ങളായി നമ്മുടെ മുന്നിലുണ്ട്.

More...

ഇനിയിങ്ങനെ കോലം കെട്ടേണ്ട

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും പെരുങ്കളിയാട്ടം അരങ്ങ് കൊഴുക്കുമ്പോള്‍ തെയ്യാട്ടം കച്ചവടവല്‍ക്കരിക്കുന്നവര്‍ക്കെതിരെ നാടെങ്ങും വന്‍ പ്രതിഷേധമുയരുകയാണ്. ചൂട്ടുകറ്റ വെളിച്ചത്തില്‍ കാല്‍ച്ചിലമ്പു കിലുക്കി പള്ളിവാളുറയിച്ച് വരവിളക്കുന്ന രൗദ്ര - സൗമ്യമൂര്‍ത്തികളായ തെയ്യങ്ങളെ തെരുവുകളിലും സ്റ്റേജുകളിലും കാഴ്ചവസ്തുവാക്കുന്നവര്‍ക്കെതിരെയാണ് കാവധികാരികളും, കോലധാരികളും, തെയ്യം കെട്ടിയാടിക്കുന്ന സമുദായ സംഘടനകളും സെമിനാറും, ചൂടേറിയ പൊതുചര്‍ച്ചകളുമായി രംഗത്ത് വന്നിട്ടുള്ളത്.

More...

എനിക്ക് ശീലം ദൃശ്യഭാഷ

ഞാന്‍ ദിലീഷ് നായര്‍: മായാനദിയുടെ തിരക്കഥാകൃത്തുക്കളിലൊരാളാണ്. ജനനം, വിദ്യാഭ്യാസം: തൊടുപുഴ മണക്കാടാണ് ജനനം. അച്ഛന്‍ പരേതനായ കരുണാകരന്‍ നായര്‍, ്ദഅധ്യാപകനായിരുന്നു. അമ്മ മാലതിയമ്മ, ട്രെഷറി ജീവനക്കാരിയായിരുന്നു. മണക്കാട് എന്‍.എസ്.എസ് സ്‌കൂളിലായിരുന്നു പത്താംക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് പ്രീഡിഗ്രിയും ഡിഗ്രിയും തൊടുപുഴ ന്യൂമാന്‍ കോളേജിലായിരുന്നു. അതിന് ശേഷം ടൂണ്‍സ് അനിമേഷനില്‍ പെ്‌ളയ്‌സ്‌മെന്റ് കിട്ടി. തുടര്‍ന്ന് പഠനവും ജോലിയും അവിടെ തന്നെയായിരുന്നു.

More...

കവിതകൾ

മിക്കവാറും നിരീശ്വരവാദിയും വല്‌ളപേ്പാഴും യുക്തിവാദിയുമായ ഞാന്‍ അറിയാതെ വിളിച്ചു പോയതാണ്. ഇപേ്പാള്‍ വിശപ്പാണെന്റെ പ്രശ്‌നം കണ്ടതെല്‌ളാംതിന്നുതിന്നു ഞാന്‍ ചീര്‍ത്തുചീര്‍ത്തുപൊണ്ണത്തടിച്ചിയായി എന്റെ കെട്ടിയോനാണെങ്കില്‍ മെലിഞ്ഞ് മെലിഞ്ഞ് ഒരു കോലുനാരായണന്‍

More...