Inside Stories

സിഡ്‌കോയ്ക്ക് വളഞ്ഞ വഴി

കേരള സംസ്ഥാനത്തില്‍ ആകെ 128 പൊതുമേഖലാസ്ഥാപനങ്ങളാണ് ഇപേ്പാള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ നിക്ഷേപമൂലധനം 20,000 കോടി രൂപയാണ്. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം 2016 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 3136.82 കോടി രൂപയുടെ നഷ്ടമാണ്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ബിവറേജസ് കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കെ.എസ്.ഐ.ഡി.സി. മുതലായ സ്ഥാപനങ്ങളൊഴികെ) സംസ്ഥാനത്തിന് ഉണ്ടാക്കിവച്ചിരിക്കുന്നത്. 128 സ്ഥാപനങ്ങളിലായി 1.27 ലക്ഷം ജീവനക്കാരും. സംസ്ഥാനത്തിന്റെ ആകെയുള്ള ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നടത്തേണ്ട ഈ സ്ഥാപനങ്ങളാണ് സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ വെല്‌ളുവിളി ഉയര്‍ത്തുന്നത്.

More...

ആദിതാളം

നിഴലും പ്രതിഛായയും ചേര്‍ന്ന് പ്രയാണത്തിന് വലിയ തടസ്‌സം സൃഷ്ടിക്കും. മഹാബലനായ ഹനുമാന്റെ ലങ്കയിലേക്കുള്ള കുതിപ്പിനു പോലും സ്വന്തം നിഴല്‍ തടസ്‌സമായി. കടലിനടിയിലിരുന്ന ഛായാഗ്രഹണി എന്ന രാക്ഷസി, ഹനുമാന്‍ ലങ്കയിലേക്ക് പറന്നപ്പോള്‍ വീണ നിഴലില്‍ പിടിച്ചുനിറുത്തി. തന്റെ മുന്നിലോ പിന്നിലോ വരാതെ, ശരീരസ്പര്‍ശമില്ലാതെ ആരാണ് തന്നെ പിടിച്ചു നിറുത്തുന്നതെന്ന് ഹനുമാന്‍ അമ്പരന്നു. ഒടുവില്‍ കടലിനടിയിലെത്തി രാക്ഷസിയെ നിഗ്രഹിച്ച ശേഷമാണ് ലങ്കയിലേക്ക് രാമദൂതുമായി കുതിക്കാനായത്. ശ്രീരാമദൂതം മനസാ സ്മരാമി. ഇത് പുരാണകഥ. ആധുനിക ലോകത്ത് വ്യക്തികളാകുന്ന വന്‍ മരങ്ങളുടെ നിഴലില്‍ എത്രയോ പേര്‍ കിതച്ചു, ആശങ്കപ്പെട്ടു.

More...

കവിതയുടെ പ്രളയ മൂശകൾ

അവസാനത്തിന്റെ ആരംഭം എന്നതുപോലെ കവിതയുടെ പ്രളയമൂശയില്‍ ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമപ്പുറം ആരെയും പരിചയമില്ലാത്ത ഒരു വരി, ഏകാന്തത തേടിയലഞ്ഞു.

More...

ഇനിയും വരിക നീ ഇതുവഴിയെ

അകലെ നിന്നൊരു നേര്‍ത്തനാദം പതിയെ മങ്ങും വെളിച്ചത്തെയോര്‍ത്ത് ഭീതിപ്പെടേണ്ട. പൊന്‍നിലാവിന്‍ ഇതള്‍ വിടരുമൊരു മനമുണ്ട് കൂട്ടിനായ്.

More...

പോലീസ് നന്നായാൽ പാതി നന്നായി

കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യകളും അടുത്തകാലത്ത് സമൂഹത്തില്‍ ക്ഷോഭവാര്‍ത്തകളാകുമ്പോള്‍ ആര്‍ക്കാണ് തകരാറ് എന്ന ചിന്ത വളരെ പ്രസക്തമാവുകയാണ്. കസ്റ്റഡിയില്‍ കിട്ടുന്നവരെ അടിച്ചും ഇടിച്ചും തൊഴിച്ചും മൃതപ്രായരാക്കുമ്പോള്‍ ഒരു പൊലീസ് ഓഫീസര്‍ കലിപ്പു തീര്‍ക്കുന്നത് പ്രതിയോടാണോ തന്റെ തന്നെ അവസ്ഥയോടാണോ? നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന സ്ഥലംമാറ്റ ഉത്തരവുകള്‍, മേലുദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യങ്ങള്‍, ആത്മാഭിമാനം ക്ഷതപ്പെടുത്തുന്നതരത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റങ്ങള്‍, അലട്ടുന്നരോഗങ്ങള്‍, ഇതൊക്കെയും പേറിക്കൊണ്ട് ആകെ അസംതൃപ്തിയുടെ പാതാളലോകത്തിരിക്കുമ്പോള്‍ വന്നു വീഴുന്ന പ്രതിയുടെ മേല്‍ സകലവിദ്വേഷങ്ങളും പ്രയോഗിക്കുകയാണോ അവര്‍? ഇവര്‍ക്കെങ്ങനെ മൈത്രി പുലര്‍ത്താനാകും?

More...

നിന്നോട്

പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നു വിചാരിക്കരുതേ ഒന്നും മറന്നുപോകാതിരിക്കാന്‍ പരിശീലിക്കുകയാണെന്നറിയുക

More...

അന്യരാവുന്ന ജനക്കൂട്ടങ്ങൾ

'സാംസ്‌കാരികമായ ഇടപഴകലും, സമാധാനപരമായ സഹവര്‍ത്തിത്വവുമുണ്ടായിരുന്നതുകൊണ്ടു തന്നെ, 1947- ലെ വിഭജനമുണ്ടാക്കിയ മുറിവ് അഗാധമായിരുന്നു. കാരണം, വളരെ അടുപ്പമുണ്ടായിരുന്ന പല കുടുംബങ്ങളും പെട്ടെന്നൊരുനാള്‍ വിഭജിക്കപെ്പട്ടു. മരിച്ചു കഴിഞ്ഞാല്‍ മുസ്തഫ ബാദില്‍ ഖബറടക്കപെ്പടണമെന്ന് അത്യധികമായി ആഗ്രഹിച്ച ഞങ്ങളുടെ വല്യമ്മായി, നാനി അമ്മി മരിച്ചത് ലാഹോറിലായിരുന്നുവെന്നത് , ജീവിതത്തിലെ വേദനാജനകമായ വിരോധാഭാസങ്ങളില്‍ ഒന്നായിരുന്നു.

More...

പുലയപ്പൻ

പുലയപ്പന്‍ ചായക്കടയുടെ വരാന്തയില്‍ കുന്തിച്ചിരുന്നു വാരിക തറയില്‍ നിവര്‍ത്തിവച്ച് വായിക്കുകയായിരുന്നു. പ്രശസ്തന്റെ അനുഭവക്കുറിപ്പുകളാണ്. രസം പിടിച്ചു വായിക്കുന്നതിനിടയില്‍ മാധവന്‍പിള്ള കൊണ്ടുവന്നുവച്ച ചായയില്‍ ഒരീച്ചവീണു ചത്തുമലര്‍ന്നത് പുലയപ്പന്‍ അറിഞ്ഞില്‌ള. പുലയപ്പന്‍ അങ്ങനെയാണ്. ഏതെങ്കിലും കാര്യത്തില്‍ മുഴുകിയാല്‍ പിന്നെ ചുറ്റും നടക്കുന്നതൊന്നും അറിയത്തില്‌ള. അതിപേ്പാ വായനയായാലും, കന്നുപൂട്ടായാലും, ചേനയ്ക്ക് തടമെടുക്കുന്നതായാലും.

More...

കരിങ്കൽ പരിഹാരവും ചണ്ഡാല വാടികയും

അധികാരരൂപങ്ങളുടെ ചരിത്രപരിസരത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന കൃതിയാണ് സമ്പത്തും അധികാരവും. ക്ഷേത്രങ്ങള്‍, ബ്രാഹ്മണര്‍, മദ്ധ്യവര്‍ത്തികള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ രാജാവിനെക്കാള്‍ വലിയ അധികാരകേന്ദ്രങ്ങളായി വികാസം പ്രാപിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യമിതാണ്. യഥാര്‍ത്ഥ അധികാരം കുടികൊള്ളുന്നത് എവിടെ? തെളിവുസാമഗ്രികളുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന അധികാരസ്ഥാപനങ്ങള്‍ മദ്ധ്യകാലകേരളസമൂഹത്തില്‍ വര്‍ണ്ണധര്‍മ്മ വ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നതെങ്ങനെ എന്നും ഈ കൃതി വിലയിരുത്തുന്നു.

More...

യാഗാശ്വം

പത്ത് അവസാനത്തെ കര്‍ഷകനും 'പോല'ത്തേക്ക് (ഉച്ചഭക്ഷണം) കഴിഞ്ഞ് എഴുന്നേറ്റു. അടുക്കളയ്ക്കടുത്ത് വടക്കുപടിഞ്ഞാറേ മുറ്റത്തിട്ട ഓലപ്പന്തലിലെ എച്ചിലും അവശിഷ്ടങ്ങളുമെല്‌ളാം തൂത്തുമാറ്റി വെള്ളം തളിച്ചു. ത്രിസന്ധ്യകഴിഞ്ഞേ ഇനി ഭക്ഷണമുള്ളൂ. എല്‌ളാറ്റിനും മേല്‍നോട്ടം വഹിച്ച് ക്ഷീണിച്ച് കിടപ്പറയിലേക്ക് വന്ന വെളുമ്പി ആകെ മുഷിഞ്ഞിരുന്നു. ആ മുഷിച്ചില്‍ അവളുടെ വാക്കുകളിലും ഉണ്ടായിരുന്നു. 'അങ്ങ് ഇതെന്തു ഭാവിച്ചാ തുടങ്ങിയിരിക്കുന്നേ? പത്തു നാനൂറ് പേര്‍ക്ക് ദിവസവും മൂന്ന് നേരം ആഹാരം കൊടുക്കുന്നത് ഇനി എന്നാണ് ഒന്നവസാനിക്കുന്നത്? ഈ സമരം അങ്ങ് ഉദ്ദേശിക്കുന്നപോലെ വിജയം കാണുമെന്ന് എന്താ ഉറപ്പ്?

More...

ശ്രീനിവാസൻ ക്ഷമിക്കുക

അസുഖം ബാധിച്ചപ്പോള്‍, ഏതൊരു രോഗിയെയും പോലെ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ഗൗരവമാകാം, നിസ്‌സാരമാകാം, അറിയില്ല. ഈ ദിവസങ്ങളില്‍ നമ്മുടെ നാട്ടുകാരില്‍ ചിലര്‍ എങ്ങനെ പ്രതികരിച്ചു, പെരുമാറി എന്ന് അന്വേഷിക്കുന്നത് വരുംതലമുറയ്ക്ക് ഉപകാരപ്പെടും.

More...

ക്വീയർ രാഷ്ട്രീയം

ഭിന്നവര്‍ഗ്ഗ ലൈംഗികതയുടെ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്കു പുറത്തുനില്ക്കുന്ന ലൈംഗിക/ജന്റ ര്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയത്തെ സമഗ്രതയില്‍ അടയാളപെ്പടുത്തുന്ന പദമാണ് ക്വീയര്‍. എന്തുകൊണ്ടാണ് ക്വീയര്‍ രാഷ്ട്രീയം സൃഷ്ടിക്കപെ്പടുന്നത് അലെ്‌ളങ്കില്‍ എന്തിനാണ് ക്വീയര്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കപെ്പടുന്നത് എന്ന അന്വേഷണത്തിനുള്ള ഉത്തരം, ഭിന്നവര്‍ഗ്ഗ ലൈംഗികതയില്‍ നിന്നും വിഭിന്നരായവരുടെ നിലനില്പിനും അതിജീവനത്തിനുവേണ്ടിയാണ് എന്നതാണ് കേരളീയ പശ്ചാത്തലത്തില്‍ ക്വീയര്‍ പൊളിറ്റിക്‌സ് പ്രസക്തമായ തലത്തില്‍ ഇടപെടലുകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയ്ക്കു നമ്മള്‍ സാക്ഷികളാണെങ്കിലും അത്തരമൊരു പൊളിറ്റിക്‌സിനെ അഭിസംബോധന ചെയ്യുന്ന ഗ്രന്ഥങ്ങള്‍ എഴുതപെ്പട്ടിരുന്നില്‌ള.

More...

ഒരു മുല്ലമലരിൻറെ മോഹം

വഴിവക്കിലൊരു മുല്ലപ്പൂവു വീണു, അഴുതതുനോക്കിയാവള്ളിയും താണു പഴുതേയായിപ്പോയി, കാറ്റു വന്നപ്പോള്‍ പിഴുതെടുത്തോണ്ടോടി മണം മുഴുവന്‍. മഴവെള്ളം വീഴ്കയാലിതളുകളെല്ലാം പൊഴിയുന്ന നിലയായി; പൂ കരഞ്ഞു അഴകെല്ലാം പോയോളോടാരിഷ്ടം കൂടും? തൊഴികൊണ്ടു ഞാനിനിയില്ലാതാമല്ലോ.

More...

ആശയങ്ങളുടെ ഉത്സവം

സ്വതന്ത്രചിന്തകള്‍ പൂക്കുന്ന ഇടങ്ങളാവണം സര്‍വ്വകലാശാലകള്‍ എന്നു പറയാറുണ്ട്. വിവരക്കുറവുളളവര്‍ക്ക് നല്കുന്ന സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നവയായി ഇക്കാലത്ത് സര്‍വ്വകലാശാലകള്‍ വല്‌ളാതെ ശോഷിച്ചുപോയിരിക്കുന്നു. മനനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഇടങ്ങള്‍ വരണ്ടിരിക്കുന്നു. ഇതുപോലെ തന്നെയാണ് ചില സാഹിത്യോത്സവങ്ങളും ചലച്ചിത്രമേളകളും സംഘാടകരുടെ നിമഗ്നസാര്‍ത്ഥതയുടെ തീവ്രപീഡനങ്ങളില്‍പെ്പട്ട് ഇടുങ്ങിപേ്പാകുന്ന ഇവ സംഘാടകരുടെ കണ്ണില്‍ മാത്രം വിജയിക്കുന്നവയായി പരിണമിക്കുന്നു. സാധാരണ വായനക്കാരുടെയോ ആസ്വാദകരുടേയോ സാന്നിദ്ധ്യം ഇല്‌ളാത്ത ഈ പൊങ്ങച്ചമേളകളില്‍ സോകോള്‍ഡ് സാഹിത്യത്തിന്റെയും സിനിമയുടേയും മടുപ്പിക്കുന്ന മണമാണ് ഉയരുന്നത്. നല്‌ള സാഹിത്യോത്സവങ്ങള്‍ ആശയങ്ങളുടെ ഉത്സവങ്ങള്‍കൂടിയാണന്ന് ശശിതരൂര്‍.

More...

കത്തുകൾ

എം.ശ്രീനാഥന്റെ 'ജനിതക കൊളോണിയലിസം' എന്ന ലേഖനം (ലക്കം.2211) പലവട്ടം വായിച്ചു. ആ ലേഖനത്തിന്റെ ആഴവും പരപ്പും എന്നെ വളരെയേറെ ആകര്‍ഷിച്ചു. നമ്മുടേത് ഒരു ശാസ്ത്രകാലഘട്ടമാണെന്നാണല്ലോ വിശേഷിപ്പിക്കാറ്. എന്നാല്‍ പൊതുവേദികളിലും പ്രസിദ്ധീകരണങ്ങളിലും ശാസ്ത്രതത്വങ്ങള്‍ വ്യാഖ്യാനിക്കുകയും ഉദ്ധരണികള്‍ വാരിവിതയ്ക്കുകയും ചെയ്യുന്നവരധികവും ശാസ്ത്രവിരുദ്ധരും അന്ധവിശ്വാസികളുമാണെന്ന വസ്തുത ഏറെപ്പേരുടേയും നിരൂപണബുദ്ധിയെ സ്പര്‍ശിക്കാറില്ല. പെന്‍ഷന്‍പറ്റിയ ഒരു ജീവശാസ്ത്ര പ്രൊഫസര്‍ കലാകൗമുദിയില്‍ ജനിറ്റിക്‌സുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. ആധുനിക ജീവശാസ്ത്രം എത്തിനില്‍നിക്കുന്ന വിജ്ഞാന ശകലങ്ങള്‍ വിവരിച്ചുകണ്ടു.

More...

പരീക്ഷാ നടത്തിപ്പിൽ കൃത്യനിഷ്ഠ

ഞാന്‍ ഡോ.കെ.എസ്.രവികുമാര്‍: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ്ചാന്‍സലറായി നിയമിതനായി. ജനനം, വിദ്യാഭ്യാസം: പന്തളത്തിനടുത്ത് പനങ്ങാടാണ് ജനനം. അച്ഛന്‍ ശിവരാമപിള്ള, അമ്മ മാധവിയമ്മ. ഒരു സോഹദരനും സഹോദരിയുമാണ്. പനങ്ങാട് എം.ബി എല്‍.പി സ്‌കൂള്‍. പന്തളം എന്‍.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തീകരിച്ചു. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍ നിന്ന് പിഎച്ച്ഡി.

More...

മിഴിയടയ്ക്കാതെ

ഷ്ടദിക്പാലകന്‍ തെക്കു കിഴക്കിന്റെ ഇഷ്ടചങ്ങാതിയായി വഹ്നി നില്‍പ്പൂ! പഞ്ചഭൂതങ്ങള്‍ തികച്ചു നീ നിന്നുടെ അഞ്ചുമ്മിഴികള്‍ തുറന്നിരിക്കെ, കാഴ്ചകള്‍ നീ തരും ജാതവേദസേ്‌സ നിന്‍ കാളുന്ന മേനി ജ്വലിച്ചു നില്‍ക്കെ, ഉളളിലെത്തീയായൊരാഗ്നേയശൈലിയില്‍ തുളളിത്തുളുമ്പും കഥകളായി, ഉജ്ജ്വല സൗരജ്വലനനോ ജീവന്റെ ഉഷ്ണാന്തരങ്ങള്‍ രചിച്ചുപോലും,

More...