Inside Stories

വന്ന വഴി,പോകുന്ന വഴി

വറ്റിയ സ്വപ്‌നങ്ങളുടെ വിണ്ടുകീറിയ തടാകത്തില്‍ പകലിരവുകളുടെ തായമ്പക എല്ലാ ഉത്സവങ്ങളും ചിതാഗ്നിയുടെ ആവേശോജ്ജ്വലമായ പ്രകാശനാളങ്ങള്‍ അതിര്‍വരമ്പുകളേറി വരുന്ന കിടമത്സരങ്ങളുടെ വേലിയേറ്റങ്ങളില്‍ ഒലിച്ചുപോയ തീരങ്ങളെല്ലാം നെടുവീര്‍പ്പുകളുടെ സാക്ഷ്യപത്രങ്ങള്‍

More...

ചരിത്രാന്വേഷണം

നാടിന്റെ സ്വാത്രന്ത്യത്തെ അമൃതമായി കരുതിയ റാണി ലക്ഷ്മിഭായിയുടെ ഐതിഹാസിക പോരാട്ടങ്ങളുടെ രുധിരഭൂമിയായിരുന്നു ഝാന്‍സി. മധ്യപ്രദേശിന്റെ വടക്കന്‍ അതിര്‍ത്തിക്കുള്ളിലേക്കു കടന്നുകയറുന്ന ഝാന്‍സി, ഭരണപരമായി ഉത്തര്‍പ്രദേശിന്റെ ഭാഗമാണിപ്പോള്‍. ഗ്വാളിയോറില്‍ നിന്നാണ് ഝാന്‍സിയിലേയ്ക്കു ഞങ്ങള്‍ പുറപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്കു പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലുള്ള കോട്ടയുടെ മുന്നിലെത്തി. ഒക്‌ടോബറിന്റെ സൗമനസ്യത്താല്‍ വെയില്‍ കഠിനമായിരുന്നില്ല. പതിനഞ്ചേക്കര്‍ വിസ്തൃതിയുള്ള ഝാന്‍സികോട്ട, ഉത്തരേന്ത്യയിലെ പ്രധാന കോട്ടകളിലൊന്നായിരുന്നുവെന്നു പുരാവസ്തുവകുപ്പിന്റെ അറിയിപ്പുകളില്‍ കണ്ടു.

More...

എഴുത്തും ജീവിതവും

കവിതയും കാലവും തമ്മിലുള്ള ഇഴപിരിക്കുവാനാവാത്ത ബന്ധത്തിന്റെ ദാര്‍ഢ്യത്തെപ്പറ്റി പലവുരു പലരും പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. കാലതീര്‍ത്ഥത്തില്‍ മുങ്ങിനിവരാത്ത ഒരു കവിക്കും തന്റെ സ്വത്വബോധത്തെ അടയാളപെ്പടുത്താനാവുകയില്‌ള എന്ന സത്യത്തിന്റെ തിരിച്ചറിവുള്ളവര്‍ക്കു മാത്രമേ കാലാതിവര്‍ത്തിയായ അസ്തിത്വം സ്ഥാപിക്കാനാവുകയുള്ളൂ. അങ്ങനെയൊരു അസ്തിത്വം സ്ഥാപിക്കുവാനും മലയാള കവിതയുടെ വര്‍ത്തമാനചരിത്രത്തില്‍ ഊര്‍ജ്ജസ്വലമായ കാന്തി പ്രസരിപ്പിക്കുവാനും കഴിഞ്ഞിട്ടുള്ള കവികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എസ്. രമേശന്‍ നായരുടെ പുതിയ കാവ്യസമാഹാരമാണ് 'പട്ടാമ്പിയിലെ സന്ധ്യ'.

More...

രേഖപ്പെടുത്താത്ത സ്ത്രീവിമോചനം

സ്ത്രീകള്‍ മല്‍സ്യം കുട്ടയില്‍ ചുമന്നുകൊണ്ടുനടന്നു വില്ക്കുന്ന രീതി ഇപ്പോള്‍ തീരെ കുറഞ്ഞു. പത്തറുപത് വര്‍ഷംമുമ്പ് സ്ഥിതിയതല്ല. കൊല്ലം ശക്തികുളങ്ങരയിലും മീന്‍കച്ചവടം ചെയ്യുന്ന കുറെ മാനമാര്‍ (പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍) ഉണ്ടായിരുന്നു. അറബിക്കടലും അഷ്ടമുടിക്കായലും സംഗമിക്കുന്ന അഴിമുഖത്തിന്റെ മടിത്തട്ടിലാണ് ശക്തികുളങ്ങര. എന്റെ സ്‌കൂള്‍ കാലത്ത് ദൂരെയുള്ള ചന്തകളിലേക്ക് മീനുമായിപ്പോകുന്ന മാനാമാരെ ഓര്‍ക്കുന്നു. സൊപ്പിമാന (സോഫിയ), വാച്ചര്‍ മരിയമ്മ, ത്രേസ്യാ, പ്രസി, ത്രേസ്യാ പാവല്‍, മേരി ജര്‍മ്മാനി എന്നിങ്ങനെ കന്യാമറിയത്തിന്റെ പേരുകാരാണ് കൂടുതലും. പ്രായം അറുപതിലേറെക്കഴിഞ്ഞവരെല്ലാം പോയകാലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ശേഷിപ്പുകള്‍മാത്രമായിരുന്നു.

More...

വായന /സി.വി.സുരേഷ്

അനുഭവമഴെുത്തിന് മലയാളത്തില്‍ ധാരാളം വായനക്കാരുണ്ടിപേ്പാള്‍. പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും മാത്രമല്‌ള, പാര്‍ശ്വവല്‍ക്കരിക്കപെ്പട്ട സാധാരണ മനുഷ്യരും തങ്ങളുടെ ജീവിതാനുഭവങ്ങളും ഓര്‍മ്മകളുമൊക്കെ അക്ഷരങ്ങളി ലൂടെ ആവിഷ്‌കരിച്ചപേ്പാള്‍ ആ പുസ്തകങ്ങള്‍ വായനക്കാര്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങുകയാണുണ്ടായത്. അനുഭവങ്ങളുടെ തീവ്രതയാകണം ഇത്തരം പുസ്തകങ്ങളെ ആഖ്യാനത്തിന്റെ സൗകുമാര്യതയ്ക്കപ്പുറം അനുവാചകരോട് ചേര്‍ത്തുനിര്‍ത്തിയിട്ടുളളത്. ഈ ഗണത്തില്‍പെ്പടുത്താവുന്ന, തികച്ചും പാരായണക്ഷമതയുളള ഒരു പുസ്തകമാണ് വിനോദ് സെന്‍ രചിച്ച 'പാറ്റൂര്‍പളളിയുടെ വളവ് തിരിയുമ്പോള്‍''.

More...

ചട്ടമ്പി സ്വാമി : ഒരു വിശിഷ്ട കൃതി

ഒരു നല്ല മലയാള നോവലാണ് ലീലാപ്രഭു. ജീവചരിത്രം നോവല്‍ രൂപത്തിലാക്കി ഡോ.സുധീര്‍ കിടങ്ങൂര്‍ എഴുതിയ ശ്രേഷ്ഠരചന. മലയാള നാട്ടിലെ ആദ്ധ്യാത്മിക തേജസ്‌സായ ശ്രീചട്ടമ്പി സ്വാമികളെക്കുറിച്ചെഴുതിയ ഇതര സാധാരണമല്ലാത്ത കൃതി. അന്ധവിശ്വാസ ഹിമാനികളെ വാക്‌സൂര്യപ്രകാശത്താലുരുക്കിയൊഴുക്കിയ, സാമൂഹികോന്നമനത്തിനായി അനവരതം യത്‌നിച്ച, 'അതിവര്‍ണ്ണാശ്രമി'യായ മഹാമുനിയെപ്പറ്റിയുള്ള നോവല്‍. ഫാക്ഷനും ഫിക്ഷനും നീരക്ഷീരന്യായത്തില്‍ കലര്‍ത്തിയ അനന്വയത്വമാണിതിന്റെ മൂല്യം.

More...

ഇല്ലാതാവുന്ന നമ്മൾ

ഒരു യുദ്ധവും ധര്‍മ്മയുദ്ധമല്‌ള എന്നാണ്, കുരുക്ഷേത്ര യുദ്ധം നമ്മോട് പറയുന്നത്. എവിടെ ധര്‍മ്മം അവിടെ ജയം എന്ന ഉപചാരവാക്കുകളോടെയാണ് എല്‌ളാ ദിവസവും യുദ്ധം തുടങ്ങിയിരുന്നത്. അടിമുടി അധര്‍മ്മമായിരുന്നു കുരുക്ഷേത്രയുദ്ധത്തില്‍ നടന്നതെന്ന് കെ.എസ്. രാധാകൃഷ്ണന്‍. അധര്‍മ്മം ചെയ്യുന്നതില്‍ ആചാര്യനെന്നോ അച്ഛനെന്നോ, രാജാവെന്നോ, രാജപുത്രനെന്നോ വ്യത്യാസമുണ്ടായില്‌ള. കിട്ടിയ സന്ദര്‍ഭത്തില്‍ എല്‌ളാവരും ധര്‍മ്മം ലംഘിച്ചു, ചതിച്ചു, കൊന്നൊടുക്കി. എന്നിട്ടൊടുവില്‍ നേടിയതോ? നാലുകോടി എഴുപത്തിയൊന്നുലക്ഷത്തിലധികം മനുഷ്യരുടെ മൃത്യു, കോടാനുകോടി സ്ത്രീകളുടെ ഒടുങ്ങാത്ത ശോകം, വിലാപങ്ങള്‍ മാത്രമായ ഒരു മഹാരാജ്യം!

More...

ടി.വി.കാഴ്ച

വിദേശവനിത, ലാത്വന്‍ യുവതിയുടെ മരണത്തിന്റെ ഫ്‌ളാഷ് ബാക്ക് ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ എന്തെങ്കിലും കൂടുതല്‍ ചിന്തിപ്പിച്ചിരിക്കുമോ? നാണക്കേടിന്റെയോ കുറ്റബോധത്തിന്റെയോ വന്നുഭവിച്ച വീഴ്ചയുടെയോ ഓര്‍മ്മ അവര്‍ക്ക് ഒരു പാഠമാവുമോ? മുഖ്യമന്ത്രി ഉത്തരവിട്ടാലും പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയാലും ഒരു സിക്ത്‌സെന്‍സും ആത്മാര്‍ത്ഥതയും ഒപ്പം ഉണ്ടെങ്കിലേ, അന്വേഷണം ഫലപ്രാപ്തിയില്‍ എത്തൂ എന്ന കാര്യം.

More...

അതിർത്തിയിൽ മഞ്ഞുരുകുന്നു

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നു. 1988ലെ രാജീവ്ഗാന്ധിയുടെ ചൈനാ സന്ദര്‍ശനം, 1993ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രാജ്യാതിര്‍ത്തിയിലെ സമാധാനം സംബന്ധിച്ച കരാര്‍ തുടങ്ങിയവയായിരുന്നു കഴിഞ്ഞ മൂന്നുദശകങ്ങള്‍ക്കിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ കാതലായി പരിഗണിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി വിഷയത്തിലടക്കം ഉരുണ്ടു കൂടി അഭിപ്രായവ്യത്യാസങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

More...

നീതിമാന്റെ രക്തദാഹം

സി.പി. ഐയില്‍ ഇപ്പോള്‍ വെട്ടിനിരത്തലിന്റെ കാലമാണ്. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പേ ഇതിന്റെ കളമൊരുങ്ങിയിരുന്നു. കരുതിയതു പോലെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന് താത്പര്യമില്ലാത്ത പല തലകളും അരിയപ്പെട്ടു. സംസ്ഥാന കൗണ്‍സിലിലേക്ക് 32 പേരെ സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ ജില്ല തിരിച്ചുള്ള പ്രതിനിധികളുടെ ഗ്രൂപ്പ് യോഗമാണ് തിരഞ്ഞെടുത്തത്. പല ജില്ലകളിലും കാനത്തിനെയും കെ. ഇ ഇസ്മായിലിനെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ് വെട്ടിവീഴ്ത്തി.

More...

സ്വകാര്യം

ഞാന്‍ ശിഖാ സുരേന്ദ്രന്‍ : സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും സ്വന്തമാക്കി. ജനനം, വിദ്യാഭ്യാസം: എറണാകുളം ജില്ലയില്‍ കോലഞ്ചേരിക്ക് സമീപം വടയമ്പാടിയില്‍ ജനനം. അച്ഛന്‍ സുരേന്ദ്രന്‍ കെ.കെ, അമ്മ സിലോ സുരേന്ദ്രന്‍. ഒരു സഹോദരിയുണ്ട് വിവാഹിതയാണ്. എല്‍.കെ.ജി മുതല്‍ ഏഴാം ക്‌ളാസ് വരെ കോലഞ്ചേരി സെന്റ്.പോള്‍സ് ജൂനിയര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ജി.എച്ച്.എസ്.എസ് കടയിരുപ്പില്‍ നിന്നും പത്താംക്‌ളാസ് പൂര്‍ത്തിയാക്കി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്‌ളസ്ടു പാസ്‌സായി. തുടര്‍ന്ന് കോതമംഗലം എം.എ കോളേജില്‍ നിന്നും ബി.ടെക് പാസ്‌സായി.

More...

രണ്ടു തരം മരണങ്ങൾ

വാരാപ്പുഴയില്‍, പൊലീസുകാര്‍ തല്‌ളിക്കൊന്ന ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചില്‌ള എന്നത് വിവാദമായി തുടരുമ്പോള്‍, ചില സംശയങ്ങള്‍. ഇതേ കാലയളവില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സാപ്പിഴവ് കാരണം മൂന്ന് പേര്‍ മരിച്ചു; രണ്ട് കുട്ടികളും ഒരു സ്ത്രീയും. ചികിത്സാവേളയിലെ അനാസ്ഥ എന്ന നിലയ്ക്ക് ഈ മൂന്നുപേരുടെ മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നിട്ടും ഈ മൂന്നുപേരുടെയും വീടുകളില്‍ വകുപ്പ് മന്ത്രിയോ ഉദ്യോഗസ്ഥരോ സന്ദര്‍ശിക്കാത്തത് വാര്‍ത്തയോ വിവാദമോ ആകുന്നില്‌ള. ഒരിടത്ത് പൊലീസ് പീഡനം, മറ്റൊരിടത്ത് ചികിത്സാപ്പിഴവ്. പൊലീസ് പീഡനത്തില്‍ ഒരാള്‍ മരിച്ചു; ചികിത്സാപ്പിഴവില്‍ മൂന്നു പേരും. മരണം, മരണം തന്നെ; പൊലീസ് സ്റ്റേഷനെന്നും ആശുപത്രിയെന്നുമുള്ള വ്യത്യാസം മാത്രം.

More...

ഭക്ഷണം

ലോകത്താകമാനം മനുഷ്യരുടെ മുഖ്യാഹാരം അരിയും ഗോതമ്പുമാണ്. എന്നാല്‍ പതിനായിരം വര്‍ഷം മുമ്പു തന്നെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ചെറുധാന്യങ്ങളായ തെന, കവടപുല്‌ള്, കറുത്ത റാഗി എന്നിവ ബി.സി. 4500-ല്‍ വെങ്കലയുഗത്തില്‍ മനുഷ്യര്‍ ആഹാരമായുപയോഗിച്ചിരുന്നതായി യജുര്‍വേദത്തില്‍ പറയുന്നു. പിന്നീടിങ്ങോട്ട് ആധുനിക കാര്‍ഷിക സമ്പ്രദായങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ ധാന്യങ്ങള്‍ നമ്മുടെ ആഹാരത്തിന്റെ മുഖ്യഭാഗമാകുകയും, ചെറുധാന്യങ്ങള്‍ വിസ്മൃതിയിലാകുകയും ചെയ്തു. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഇന്നു നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെറുധാന്യങ്ങളിലുള്ളതായി മനസിലാക്കുന്നത് അടുത്തകാലത്താണ്.

More...

ഉപ്പിട്ട കാപ്പി മതി

പഴയൊരു പടിഞ്ഞാറന്‍ കഥ കേള്‍ക്കുക. പാര്‍ട്ടിയില്‍ വച്ചാണ് ആകര്‍ഷകവ്യക്തിത്വമുള്ള പെണ്‍കുട്ടിയെ ആരും ശ്രദ്ധിക്കാതിരുന്ന യുവാവ് കണ്ടത്. കാപ്പി കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ അവള്‍ വിനയത്തോടെ കൂടെച്ചെന്നു. അതു പ്രതീക്ഷിച്ചിരുന്നില്ല. വിശേഷിച്ചൊന്നും പറയാനില്ലാഞ്ഞ അയാള്‍ പരിഭ്രമിച്ചിരുന്നു. ഒരുതരം ശ്വാസംമുട്ടല്‍. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ പോകാനൊരുങ്ങി.

More...

ത്രിമാനം

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വായിച്ച സത്യൂര്‍ത്തിയുടെ മാനസികാവസ്ഥ ആകെ ബാലന്‍സ് തെറ്റിനില്ക്കുകയാണ്. നൂറുപേര്‍, നൂറ്റമ്പത് അഭിപ്രായങ്ങള്‍. അവസാനം എല്ലാം കൂടി ക്രോഡീകരിച്ചിട്ടുള്ള സത്യമൂര്‍ത്തിയുടെ അഭിപ്രായം) സൂപ്പര്‍, സൂപ്പര്‍ തീരുമാനം. ആ അറുപത്താറ് കലാകാരന്മാര്‍ക്ക് എന്റെ വക കയ്യടി. കല എന്നുവച്ചാല്‍ പ്രതിരോധമാണ്. വളയാത്ത നട്ടെല്ലാണ് കലയുടെ സിംബല്‍. അവാര്‍ഡല്ല ആശയവും കാഴ്ചപ്പാടുമാണ് കലാകാരന് പ്രധാനമായും വേണ്ടത്. രാഷ്ര്ടപതി തന്നെ നല്കണമായിരുന്നു രാഷ്ര്ടത്തിന്റെ പ്രഥമ പൗരന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ കിട്ടുന്ന ആ ഒരു തലയെടുപ്പ് മന്ത്രിയില്‍ നിന്ന് വാങ്ങുമ്പോള്‍ കിട്ടില്ല. ധീരമാണ് ഈ നടപടി. സത്യം പറഞ്ഞാല്‍ ബഹിഷ്‌കരിച്ച കലാകാരന്മാര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡും കൂടി നല്കി വേണമായിരുന്നു യാത്രയയപ്പ് നല്കാന്‍. പക്ഷേ മറ്റൊരു രീതിയില്‍ ചിന്തിക്കുമ്പോള്‍ അവാര്‍ഡിനല്ലേ പ്രാധാന്യം. നല്കുന്ന ആളിനല്ലല്ലോ. എന്തായിരുന്നു ഇവര്‍ക്ക് അവാര്‍ഡു വാങ്ങിയാല്‍?

More...