''ഇന്ന് അസാധാരണമായ ഒരു വസന്തകാലപ്പുലരി. താരാ സ്ട്രീറ്റിലൂടെ നദിക്കരയിലേക്ക് കുതിരവണ്ടികള്‍ പായുന്നു. ഷൂസില്ലാത്ത, വെളുത്ത മുഖമുള്ള കുട്ടികള്‍ നിലവിളിക്കുന്നു..'' അയര്‍ലണ്ടിലെ ഒരു ക്ളാസിക് കൃതിയായ 'ദ ജിന്ജര്മാന്' ആരംഭിക്കുകയാണ്. ജയിംസ് പാട്രിക് ഡണ്ലീവിയുടെ പ്രസിദ്ധമായ നോവല്‍. ഡബ്ളിന്‍ നഗരത്തില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ തൊട്ടു പിറകിലെ തെരുവാണ് താരാ സ്ട്രീറ്റ്. ഇന്നു രാവിലെയും മഞ്ഞുപൊഴിയുമ്പോള്‍ അതിലൂടെ ലിഫീനദിക്കരയിലേക്ക് കുതിരവണ്ടികള്‍ പായുന്നതു കണ്ടു.
ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ സ്തോത്രകൃതികളില്‍ ഏറെ ശ്രദ്ധേയമായ രചനയാണ് 'ശിവാനന്ദലഹരി'. സംസ്കൃത വിരചിതമായ ഈ കാവ്യത്തിന് ഭാരതീയഭാഷകളില്‍ത്തന്നെ നിരവധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍, വെങ്കിടേശ്വര ശാസ്ത്രികള്‍ (1883), കല്ളമ്പള്ളി വിഷ്ണുനമ്പൂതിരി (1895), എസ്. വേലുപ്പിള്ള (1914), കെ. രാഘവന്‍പിള്ള (1928), ടി.സി. പരമേശ്വരന് മൂസത്(1931), പ്രൊഫ.എ.പത്മനാഭക്കുറുപ്പ് (1988), കൊടുങ്ങല്ളൂര്‍ കൊച്ചനുജന് തമ്പുരാന് (1989) തുടങ്ങി നിരവധി പണ്ഡിതകവികള്‍ വിവര്‍ത്തനമായും വ്യാഖ്യാനമായും ''ശിവാനന്ദലഹരി'' അവതരിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, ഞാനൊരു ക്യാമറയാണ്. മനുഷ്യന് അവന്റെ ഉന്മാദത്തിനുവേണ്ടി സൃഷ്ടിച്ച ഒന്ന്. ജീവിതത്തില്‍ ഇനി എന്റെ കണ്ണുകള്‍ കാണാത്തതായി ഒന്നുമില്ള. ഞാനെല്ളാം ഒപ്പിയെടുക്കുന്നു. അവ എന്റെ ഉദരത്തില്‍ സൂക്ഷിക്കുന്നു. മനുഷ്യന് ആവശ്യപെ്പടുമ്പോള് ഞാനവയെ പുറത്തെടുക്കുകയും, മനുഷ്യന് അവ ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു പ്രബലകക്ഷിയെ നേരിടാന്‍ മറ്റു പാര്‍ട്ടികളെല്ലാം ഒരുമിച്ച് ചേരുന്നത് തിരഞ്ഞെടുപ്പുകളില്‍ കണ്ടുവരുന്നൊരു പ്രവണതയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിനെതിരെ ഇത്തരത്തില്‍ ഒരു യോജിപ്പ് ഉയര്‍ന്നുവന്നിരുന്നു. ഒരുകാരണവശാലും യോജിക്കാന്‍ സാധിക്കാത്ത ജനസംഘക്കാരനും സോഷ്യലിസ്റ്റുകാരനും യോജിച്ച് ജനതാപാര്‍ട്ടിയായി, അവരോട് ഇടതുപക്ഷം യോജിച്ചു, അത്തരത്തിലൊരു സഖ്യം അന്ന് രൂപപ്പെട്ടിരുന്നു. അതിന് ശേഷം ഇപ്പോള്‍ ബി.ജെ.പി വലിയൊരു തിരഞ്ഞെടുപ്പ് ശക്തിയായി മാറിയിരിക്കുന്നു.
മാധ്യമപ്രവര്‍ത്തനത്തിലെ ഗര്‍ഹണീയമായ ന്യൂനതകളിലേക്ക് വെളിച്ചംവീശുന്ന അവസ്ഥയിലൂടെയാണ് കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓഖിയെ മുന്‍നിര്‍ത്തി രൂപപ്പെട്ടതും ലക്ഷ്യത്തിലെത്താതെപോയതുമായ മാധ്യമ ചുഴലികളെക്കുറിച്ച് മുന്നവസരത്തില് ഞാന്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് അജണ്ടയാകാം. എന്നാല്‍ ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ അവയെ സാമൂഹ്യവിരുദ്ധമാക്കുന്നു. കോട്ടിട്ട ചാനല്‍ അവതാരകരല്ള ജനവിധിയുടെ വിധാതാക്കളെന്ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ മുഖ്യമന്ത്രി പറഞ്ഞത് അത്ര മാത്രം അസഹനീയമായ രീതിയില്‍ മാധ്യമങ്ങളുടെ നാട്യം വളര്‍ന്നതുകൊണ്ടാണ്.
മൂന്നു പ്രധാനമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നത് മാര്‍ച്ചുമാസം മധ്യത്തോടെയായിരുന്നു. അതിനു മുമ്പായി തന്നെ ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിശ്ശബ്ദപ്രവര്നങ്ങള്ക്ക് മുന്നണികള്‍ തുടക്കം കുറിച്ചിരുന്നു. മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ രണ്ടും മൂന്നുംഘട്ടങ്ങള്‍ പിന്നിട്ടതിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്.
എല്‍.ഡി.എഫിനെ പോലും അത്ഭുതപ്പെടുത്തിയ വിജയമാണ് ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കിയത്. മാധ്യമങ്ങളല്ല, ജനങ്ങളുടെ കോടതിയാണ് സര്‍ക്കാരിനെ വിലയിരുത്തേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് കിട്ടിയ അംഗീകാരം കൂടിയായി ഈ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായെങ്കിലും ഉജ്ജ്വലവിജയം പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫിന് കനത്ത അടിയായി ചെങ്ങന്നൂരിലെ പരാജയം. സംസ്ഥാനത്ത് രണ്ടാമതൊരു എം.എല്‍.എയെക്കൂടി നേടാനാവുമെന്ന് കരുതിയിരുന്ന ബി ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ പുറകോട്ടു പോയി.
പരീശരേ, ചുങ്കക്കാരേ, എടത്തൂട്ടുകാരേ, ചെവി തുറന്നു കേള്‍പ്പിന്‍! അഭിനവ പാണിനി മഹര്‍ഷി തൊള്ളതുറന്നു പ്രഖ്യാപിച്ചിരിക്കുന്നു: പദ്മനാഭന് എന്നൊരു പദമേയില്ല! അതു ഭാഷയിലും നിഘണ്ടുവിലുമൊന്നും ഇല്ലാത്ത പദമാകുന്നു! മഹാ ഗുരുവിന്റെ യുക്തി ഇങ്ങനെ:
'ഞാനൊരധകൃതനല്ലേ എന്റെ പ്രേമവും നിസ്സാരമല്ലേ' എന്ന് ചങ്ങമ്പുഴ രമണന്റെ തേങ്ങലായി കുറിച്ചിട്ട് 80 വര്‍ഷം കഴിഞ്ഞിരിക്കുന്നു. വല്ല മാറ്റവും ഈ സമൂഹത്തിനു വന്നിട്ടുണ്ടോ? ദളിതന് ക്രിസ്ത്യാനിയായി മതം മാറിയാല്‍പ്പോലും അവനെ അധഃകൃതനായിട്ടെണ്ണുകയും അവന്റെ പ്രണയം നിസ്സാരമായി കാണുകയും, പ്രേമിച്ചതിന്റെ പേരില്‍ അവനെ തല്ലിക്കൊല്ലുകയും ചെയ്തുകൊണ്ട് ഞങ്ങളിന്നും ഞങ്ങള്‍ തന്നെയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രായോഗിക പ്രണയത്തിന്റെ ആധുനിക കാലത്തും എല്ലാം മറന്നുകൊണ്ട് പ്രണയിക്കാന്‍ ഒരു പെണ്കുട്ടിയുണ്ടായതിനെ വിസ്മയത്തോടെ കാണുകയാണ് സമൂഹം.
ആ പെണ്‍കുട്ടി അനാഥയായി; ഭര്‍ത്താവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു; അവന്റെ കണ്ണും ചൂഴ്ന്നെടുത്തു. തലവെട്ടി മാറ്റാനുള്ള സാവകാശം കിട്ടിയില്ല. അതിനാല്‍ കുത്തിക്കീറി ഒരു പുഴയില്‍ വലിച്ചെറിഞ്ഞു. അവള്‍ക്കിനി ആരുമില്ല. ജനിച്ചുവളര്‍ന്ന വീട്ടില്‍, സ്വന്തം ഭര്‍ത്താവിന്റെ കൊലപാതകികള്‍; ജോലിയില്ല, വരുമാനമില്ല; കല്യാണം പൂര്‍ണ്ണമാകും മുമ്പേ വിധവ. തെന്മല എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നീതു എന്ന പെണ്‍കുട്ടിയുടെ കഥ ഇനിയും നീളും.. നാളെ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?
കഞ്ഞിയും പുഴുക്കും പ്രതിഫലമായികിട്ടിയിരുന്ന ഒരു കാലം കഥകളി കലാകാരന്മാര്ക്കുണ്ടായിരുന്നു. കേമന്മാരാണെങ്കില് വല്ളപേ്പാഴും വീരശൃംഖലയോ ഓണപ്പുടവയോ പട്ടുംവളയോ ഒക്കെ കിട്ടാം. അതുകൊണ്ടൊന്നും നിത്യനിദാനം നടക്കില്ളലേ്ളാ? ദാരിദ്ര്യത്തിന്റെ പൂര്‍വ്വാശ്രമത്തില്‍ നിന്നും കഥകളിയാസ്വാദകരുടെ പ്രേംനസീറായി, സൂപ്പര്‍സ്റ്റാറായ സാക്ഷാല്‍ കലാമണ്ഡലം കൃഷ്ണന്നായര്ക്കാണ് ഈ അവസ്ഥയില്‍ നിന്നും കഥകളി കലാകാരന്മാരെ കൈകൊടുത്തുയര്ത്താനായത്.
ഷിര്‍ദ്ദി സായിബാബയുടെ ജീവിതത്തെയും സാരോപദേശങ്ങളെയും അമാനുഷലീലകളെയും പറ്റിയുള്ള അനുഭവ വിവരണമാണ് 'ശ്രീസായിസച്ചരിതം'. കാല്ക്കീഴില് ചുടലാഗ്നിയെ ചേര്‍ത്തുവച്ച്, ജന്മത്തിന്റെ ദുരൂഹതയും പൊരുളും വെളിപ്പെടുത്തി, ഫക്കീറായും ഈശ്വരാവതാരമായും ലീലകളാടിയ സായിനാഥന്റെ ചൈതന്യം തുടിച്ചുനില്ക്കുന്ന ഈ കൃതി വായനക്കാരെ അലൗകികാനുഭൂതിയില്‍ ലയിപ്പിക്കും.
പ്രിയപ്പെട്ട മന:ശാസ്ത്രജ്ഞന് ഡോക്ടര്‍ തലയില്ലാപുരത്ത് ഇപ്പോള്‍ ഒരുപതെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. അതില്‍ വോട്ടുചെയ്ത വോട്ടറാണ് ഞാന്‍. എന്റെ കന്നിവോട്ടാണ് ഞാന്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയകാര്യങ്ങളൊക്കെ ഞാന്‍ പഠിച്ചു വരുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയങ്ങള്‍ക്ക് നിവാരണം വരുത്തിത്തരണമെന്ന് അപേക്ഷിക്കുന്നു.
ഞാന്‍ സജി ചെറിയാന്: ചെങ്ങന്നൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗം. ജനനം, വിദ്യാഭ്യാസം: ചെങ്ങന്നൂരിലെ മുളക്കുഴയില്‍ കൊഴുവല്ലൂരിലാണ് ജനനം. അച്ഛന് റ്റി.പി ചെറിയാന് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറും അമ്മ ശോശാമ്മ ചെറിയാന് സ്കൂള്‍ ഹെഡ്മിസ്ട്രസും ആയിരുന്നു. ഒരു സഹോദരനും ഒരു സഹോദരിയുമാണ്. കൊഴുവല്ലൂര്‍ സി.എം,എസ് എല്‍.പി.എസ് കൊഴുവല്ലൂര്‍. ഷാലേം യു.പി.എസ് കൊഴുവല്ലൂരിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം വെണ്മണി മാര്‍ത്തോമ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും പ്രീഡിഗ്രിയും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും ഡിഗ്രിയും പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ലാ അക്കാഡമി ലാ കോളേജില്‍ നിന്നും എല്‍.എല്‍.ബി പാസ്സായി.
ഇടത് മുന്നണി സര്‍ക്കാര്‍ രണ്ടാം വര്‍ഷം കടക്കുമ്പോള്‍, സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിഛായ തകര്‍ക്കുന്നതിനും, ഒപ്പം ചെങ്ങന്നൂരില്‍ കൂടി അത് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി ചില വലതുപക്ഷ മാധ്യമങ്ങളും ചാനലുകളും പിന്നെ അന്ധമായ പിണറായി വിരോധികളും കടുത്ത ശ്രമത്തിലാണ്.
'കീഴാളന്'' എന്ന പദപ്രയോഗം കേരള ഗവണ്മെന്റ് ഔദ്യോഗിക രേഖകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഉത്തരവുണ്ട്. അദ്ധ്വാനിക്കുന്ന ജനവിഭാഗം ആരുടേയും അടിമയോ, കീഴാളനോ അല്ള. അവനടിമയാക്കപെ്പട്ടവനാണ്. കീഴാളനായതല്ള കീഴാളനാക്കപെ്പട്ടതാണ്. ഈ ജനതയുടെ തിരിച്ചു വരവും, ചരിത്രഗതിയുമാണ് പുതിയ പഠന വിഷയമാകേണ്ടത്. കീഴാളചരിത്രം എന്നതിനു പകരം എന്തുകൊണ്ട് അടിസ്ഥാനവിഭാഗങ്ങളുടെ ചരിത്രമെന്നോ, അദ്ധ്വാനവര്‍ഗ്ഗ ചരിത്രമെന്നോ തിരുത്തി എഴുതിക്കൂടാ? മനുഷ്യാവകാശ നിയമങ്ങളൊന്നും തന്നെ മനുഷ്യനെ കീഴാളനെന്നും മേലാളനെന്നും വേര്തിരിക്കുന്നില്ള. മനുഷ്യന് മാനവികതയില്‍ നിന്നും വിശ്വമാനവികതയിലേക്കു മാറുകയാണ്.