Inside Stories

ജന്മശതാബ്‌ദി /പദ്മജ വേണുഗോപാൽ

വീട്ടില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ചാണ് അച്ഛന്‍ അന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വെളുപ്പിന് രണ്ടരമണിക്കാണ് ജി.കാര്‍ത്തികേയന്‍ ഭര്‍ത്താവിനെ വിളിച്ച് ലീഡര്‍ക്ക് അപകടം സംഭവിച്ചുവെന്ന് അറിയിക്കുന്നത്. ഞങ്ങളുടനെ തിരുവനന്തപുരത്തേക്ക് തിരിച്ചു. പോകുന്ന വഴിയില്‍ അച്ഛന്‍ സഞ്ചരിച്ച അപകടത്തില്‍പ്പെട്ട വാഹനം കണ്ടിരുന്നു. ചങ്കുപിടയ്ക്കുന്നൊരു കാഴ്ചയായിരുന്നത്. അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചവരാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് തോന്നിപ്പിച്ച, ജീവിതത്തില്‍ ഏറ്റവും ഭയപ്പെട്ടുപോയൊരു കാഴ്ചയായിരുന്നത്.

More...

കവിത/പ്രഭാ വർമ്മ

ഇക്കിളിയിട്ടുചിരിപ്പിച്ചുകൊല്‌ളുകി- ലുണ്ടാവുകില്‌ളാ കൊലപാതകത്തിന്റെ ലക്ഷണമേതും ജഡത്തില്‍; എന്നിട്ടുമെ- ന്തിങ്ങനെ നിഷ്ഠുരം കൊല്‌ളുന്നു തങ്ങളില്‍?

More...

ടി വി കാഴ്ച /ഉഷ എസ് .നായർ

ഇപ്പം നമ്മളാരായി! നെടുവീര്‍പ്പിടുകയാണ് ചാനല്‍ ആങ്കര്‍മാരും കോണ്‍ഗ്രസ് വക്താക്കളും. വീണുകിട്ടിയത് ഗ്‌ളാമര്‍കൊണ്ടും രാഷ്ര്ടീയ അവസ്ഥകൊണ്ടും ഒരാഴ്ച കഴിച്ചുകൂട്ടാന്‍ പാകത്തിനുള്ള ഐറ്റമായിരുന്നു. സ്ത്രീയോടുള്ള അതിക്രമം, രഹസ്യമൊഴി, മാടമ്പി ഗണേഷ്‌കുമാര്‍ അങ്ങനെ എത്രയോ ഘടകങ്ങള്‍. പക്ഷേ! തുടക്കം നാടകീയമായിരുന്നു. ധനാഢ്യരും മുന്തിയ വാഹനങ്ങളുടെ ഉടമസ്ഥരും സര്‍വോപരി ബന്ധുക്കളുമായ (അത് പിന്നീടാണ് പാരയായത്) രണ്ടുപേരുടെ കാറുകള്‍ ഒരിടവഴിയില്‍ മുഖാമുഖം നില്ക്കുന്നു. ആരാദ്യം? എന്നതായിരുന്നു തര്‍ക്കവിഷയം.

More...

ചലച്ചിത്രരംഗം /ഗീത നസീർ

മലയാള ചലച്ചിത്രരംഗത്ത് ഒരഴിച്ചുപണിക്കുള്ള അരങ്ങൊരുങ്ങുകയാണ്. അതിനുള്ള കേളികൊട്ടും കോലാഹലവുമാണ് കഴിഞ്ഞകുറച്ചു കാലമായി ഇവിടെ നടന്നുവരുന്നത്. അത്തരമൊരു സ്ഥിതിവിശേഷത്തിന് ഒരു സ്ത്രീ നിമിത്തമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ചലച്ചിത്രനടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവം നടന്നിട്ട് ഒന്നരവര്‍ഷം പിന്നിടുന്നു. മുന്‍പ് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ലൈംഗിക പീഡനങ്ങളില്‍ സംഭവിക്കാത്ത ഒന്ന് ഇതിലുണ്ടായിട്ടുണ്ട്. താന്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന് ചലച്ചിത്രനടി തുറന്നുപറയുക മാത്രമല്ല, പൊലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി.

More...

നെല്ലും പതിരും /എബ്രഹാം മാത്യു

ഒരിക്കല്‍ ഇ.എം.എസ്. ചെറിയാന്‍ ഫിലിപ്പിനെ മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്നു വിളിച്ചു; കോണ്‍ഗ്രസിലെ അധികാരഭ്രാന്തിന്റെ കലി ബാധിക്കാതെ മാറിനടന്ന ചെറിയാനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇ.എം.എസ്. അങ്ങനെ വിളിച്ചത്. മോഹം പൂത്തുലയേണ്ട പ്രായത്തിലാണ് ചെറിയാനെ ഇ.എം.എസ്. മോഹമുക്തനായി പ്രഖ്യാപിച്ചത്. അന്ന് ചെറിയാന് പ്രായം മുപ്പതോ മുപ്പത്തിരണ്ടോ. സീറ്റ് തര്‍ക്കം ഗോത്രയുദ്ധമായ കോണ്‍ഗ്രസ്‌സില്‍ സീറ്റുവേണ്ടെന്ന് പറഞ്ഞ് ചെറിയാന്‍ തിരിഞ്ഞുനടന്നു; മുപ്പതുകാരനായ മോഹമുക്തന്‍ ജനിച്ചു.

More...

കവിത/ബിനോയ് വിശ്വം

മരിച്ചുപോയ മക്കള്‍ അമ്മമാരെ കാണാനെത്തുമെന്ന് അമ്മൂമ്മയാണ് ആദ്യം പറഞ്ഞത്. ഇളംപ്രായത്തില്‍ വിടപറഞ്ഞ ഇളയ മകന്‍ അരവിന്ദന്‍ വടക്കേപ്രത്ത് കൂടി വന്ന് ജനാലയ്ക്കല്‍ നിന്ന് 'അമ്മേ' എന്നു വിളിച്ചുവെന്ന് അമ്മൂമ്മ പറയുമ്പോള്‍

More...

ആസ്വാദനം /രശ്മി .വി.എസ്

കവിത എന്നും ആര്‍ദ്രതയുടെ നീരുറവകളാണ്. അവ കാലാതീതങ്ങളുമാണ്. കവിയുടെയും കാലത്തിന്റെയും കാല്‍പ്പാടുകളായി അത് വരച്ചിടപെ്പടുന്നു. സ്വച്ഛന്ദമായി ഒഴുകുന്ന പുഴ പോലെ, ക്ഷോഭിക്കുന്ന കടല്‍ പോലെ, ആഞ്ഞടിക്കുന്ന കാറ്റ് പോലെ, കുത്തി നോവിക്കുന്ന മുള്ള് പോലെ, തഴുകുന്ന തെന്നല്‍ പോലെ സംവദിക്കപെ്പടുന്നു കവിതകള്‍. ചുറ്റുമുള്ളവരെ മത്തരാക്കുവാന്‍ തൂലികയെ ലഹരി നുരയുന്ന മഷിയില്‍ മുക്കുന്നവരാണ് കവികള്‍. അവര്‍ കണ്ണുനീരും, കിനാക്കളും, മോഹങ്ങളും, പ്രതീക്ഷയും പ്രതികാരവുമെല്‌ളാം ഓരോ വായനക്കാരനും അനുഭവേദ്യമാക്കിത്തരുന്നു.

More...

വിദേശം /ബി .ആർ .ശുഭലക്ഷ്മി

സൗദി വനിതകള്‍ ആവേശത്തിലാണ്. വളയണിഞ്ഞ കൈകള്‍ക്ക് വളയം പിടിക്കാനുണ്ടായിരുന്ന വിലക്ക് ഭരണകൂടം നീക്കി. 2011 മുതല്‍ ഭരണകൂടത്തിന് മുമ്പാകെ അവതരിപ്പിക്കുകയും, നിരവധി സ്ത്രീസമത്വവാദികള്‍ നിരന്തരമായി ഉന്നയിക്കുകയും ചെയതുകൊണ്ടിരുന്ന ഈ ആവശ്യം ജൂണ്‍ 24ന് സാക്ഷാത്കരിക്കപ്പെട്ടു. ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു. 'ശരിയായ സമയത്ത് ശരിയായ തീരുമാനം' എന്നാണ് സല്‍മാന്‍ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് പ്രതികരിച്ചത്.

More...

കത്തുകൾ

'മിസ്റ്റര്‍ ദയവ് ചെയ്ത് ഭിന്നിപ്പിക്കരുത്' എന്ന തലക്കെട്ടില്‍ ടിവി കാഴ്ചയില്‍ ഉഷാ.എസ്.നായര്‍ എഴുതിയത് (ലക്കം 2233) വായിച്ചു. സുദീര്‍ഘമായ ടി.വി.നിരീക്ഷണ പാരമ്പര്യമുള്ള ഉഷാ.എസ്.നായര്‍ക്കു പോലും ഇന്നത്തെ ദൃശ്യമാധ്യമചര്‍ച്ച അരോചകമായി തോന്നിയിരിക്കുന്നു. മഹാനായ എഴുത്തുകാരന്‍ എം.ടിയോട് ഈയിടെ ദൃശ്യമാധ്യമ ചര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഇപ്പോള്‍ ഞാന്‍ അത് കാണുന്നത് മതിയാക്കി' എന്ന് പറഞ്ഞിരുന്നു. മുമ്പ് എന്നെപ്പോലുള്ളവര്‍ രാത്രികാലചര്‍ച്ച കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ഇന്ന് വെറുതെ സമയം പാഴാക്കാറില്ല. ചാനലുകള്‍ എല്ലാംകൂടി ആടിനെ പട്ടിയാക്കുന്ന പണിയാണ് രാത്രിചര്‍ച്ചകളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.

More...

ആഴ്ചവെട്ടം /പായിപ്ര രാധാകൃഷ്ണൻ

വീണ്ടും വീണ്ടും വി.കെ. എന്നില്‍ കുളിച്ചുകയറാന്‍ കല്പറ്റ നാരായണന് ഒരു പ്രത്യേക സാമര്‍ത്ഥ്യമുണ്ട്. സ്വന്തം രചനാരീതിയുടെ തടവറയില്‍ വി.കെ.എന്നിന് ജീവപര്യന്തം കഴിയേണ്ടിവന്നത്. എന്തുകൊണ്ട് എന്ന ചോദ്യം എന്റെയുളളില്‍ ഇന്നോ ഇന്നലെയോ പൊട്ടിമുളച്ചതല്‌ള. നാലരപതിറ്റാണ്ടു മുമ്പ് എറണാകുളത്ത് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് ജൂബിലി സമ്മേളനത്തില്‍ യുവഎഴുത്തുകാരുടെ സംവാദത്തില്‍ പങ്കെടുത്ത് ഈ ചോദ്യം ഉന്നയിച്ചിരുന്നു. കലാകൗമുദിയില്‍ അന്ന് അത് റിപേ്പാര്‍ട്ട് ചെയ്തത് സാക്ഷാല്‍ നെടുമുടിവേണുവാണ്. എന്റെ പ്രസംഗം മുഴുനായി അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ വേദിയില്‍ ബാലചന്ദ്രന്‍ ചുളളിക്കാട്, കെ.എസ്. രാധാകൃഷ്ണന്‍, രാജാമണിയുമൊക്കെയുണ്ടായിരുന്നു.

More...

ത്രിമാനം /സത്യമൂർത്തി

(അമ്മ പ്രശ്‌നവും കൂടി ആയതോടെ ചാനലുകളില്‍ എട്ടുമണി ചര്‍ച്ചകള്‍ തീപ്പൊരി പാറുകയാണ്. പൊലീസ് അതിക്രമം, കേരളാ കോണ്‍ഗ്രസ് പ്രശ്‌നം, ലോകകപ്പ് ഫുട്‌ബോള്‍, അമ്മ പ്രശ്‌നം എന്നിങ്ങനെ ചാനലിലെ റിമോട്ടിന് വിശ്രമമില്ല. ചര്‍ച്ച ഒരല്പം ലാഗടിച്ചാല്‍ അടുത്ത ചാനലിലേക്ക് നീങ്ങുകയാണ്. സത്യം പറഞ്ഞാല്‍ ലോകകപ്പിനല്ല ഇതിനാണ് ഒരു കമന്ററി വേണ്ടത്. ഇതാ തലയില്ലാപുരം ടി.വി ചാനലിന് വേണ്ടി സത്യമൂര്‍ത്തി നടത്തുന്ന റണ്ണിംഗ് കമന്ററി)

More...

സ്വകാര്യം /അഡ്വ .എ.എ.റഷീദ്

ഞാന്‍ അഡ്വ.എ.എ.റഷീദ്: ടൈറ്റാനിയം ചെയര്‍മാനായി നിയമിതനായി. ജനനം, വിദ്യാഭ്യാസം: സിംഗപ്പൂരിലായിരുന്നു ജനനം. പിതാവ് പരേതനായ അലിഹസന്‍ പിള്ള, മാതാവ് പരേതയായ സൈനബ ബീവി. രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയുമാണ്. ഏഴാം ക്‌ളാസ് വരെയുള്ള പഠനം സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ വലിയവിളയിലായിരുന്നു. തിരുമല കെ.എസ്. എബ്രഹാം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്നും പത്താംക്‌ളാസ് പാസ്‌സായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലായിരുന്നു പ്രീഡിഗ്രിപഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഡിഗ്രിപൂര്‍ത്തിയാക്കി. തിരുവനന്തപുരം ലാ അക്കാഡമിയില്‍ നിന്നും എല്‍.എല്‍.ബി കരസ്ഥമാക്കി.

More...