Warning: session_start(): Cannot send session cookie - headers already sent by (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4

Warning: session_start(): Cannot send session cache limiter - headers already sent (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4
Kalakaumudi Weekly

Inside Stories

കഥ /സലിൻ മാങ്കുഴി

കൈകളിലും നെഞ്ചിലും ചുറ്റിക്കിടന്ന പടര്‍പ്പുകളെയും തലയ്ക്കുമുകളിലിരുന്നു ചിലയ്ക്കുന്ന ജന്തുവിനെയും അറിയാതെ കിടന്നപേ്പാള്‍ ദൂരെ എവിടെ നിന്നോ ചീവിടുകളുടെ ശബ്ദം വന്ന് അയാളുടെ ഓര്‍മ്മകളില്‍ അലോസരത്തിന്റെ മിന്നായം സൃഷ്ടിച്ചു. 'പാര്‍ട്ടി പിളര്‍ന്നു'' അസനാരാണ് ഹൃദയം പിളര്‍ക്കുന്ന ആ വിവരം പൊളളുന്ന ചൂടോടെ ചെവിയിലൊഴിച്ചത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ നിലാവില്‍ വൈറ്റല്‍ സൈന്‍ മോനിട്ടറില്‍ നിന്നുയരുന്ന ശബ്ദത്തിനു താഴെക്കിടന്ന എഴുപത്തിയാറുകാരനായ സുധാകരന്റെ തലച്ചോറിലേക്ക് ഓക്‌സിജന്‍ മാസ്‌കിലൂടെ ഓര്‍മ്മകള്‍ ജാഥയായി വന്നു, പാര്‍ട്ടി പിളര്‍ന്നപേ്പാള്‍ അയാള്‍ക്ക് വയസ്‌സ് ഇരുപത്തിരണ്ടായിരുന്നു.

More...

യാത്രാവിവരണം /ഡോ .എഴുമറ്റൂർ രാജരാജവർമ്മ

ക്രെഗ്ഗന്‍ ലോവര്‍ എന്ന സ്ഥലത്ത് സീറ്റ് ബല്‍റ്റ് ഇടാതെ കാര്‍ ഓടിച്ച ഒരാളെ ഗാര്‍ഡ (പോലീസ്) പിടിച്ചു. കവാന്‍ഡര്‍ ക്യൂട്ട് കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. 6 മാസം കഴിഞ്ഞു. കേസ് തുടര്‍ന്നുപോയി. കേസ് ജില്‌ളാ കോടതിയില്‍ എത്തി. ജഡ്ജ് ഷീമസ് ഗാര്‍ഡ ഇന്‍സ്‌പെക്ടറോടു ചോദിച്ചു: ''സീറ്റ് ബല്‍റ്റ് ഇടാത്തതിനാണോ ഈ ആറുമാസത്തെ ശിക്ഷ.'' ഇന്‍സ്‌പെക്ടര്‍ മറുപടി പറഞ്ഞു: ''അയാള്‍ പേരും പറഞ്ഞില്‌ള, അതിനാല്‍ കേസു രജിസ്റ്റര്‍ ചെയ്യേണ്ടിവന്നു.'' കോടതിയില്‍ ഇതു കേട്ടുനിന്ന പ്രതി ചിരിച്ചു. ''എന്താ നിങ്ങള്‍ സ്വയം ആസ്വദിക്കുകയാണോ?'' ജഡ്ജി ചോദിച്ചു. പ്രതി ലാറി വാര്‍ഡ് ചിരിച്ചുകൊണ്ടു പറഞ്ഞു: ''അതേ യുവര്‍ ഓണര്‍, ഞാന്‍ നന്നായി മദ്യപിച്ചിരുന്നു. അതിനാല്‍ എന്റെ പേരും എനിക്ക് ഓര്‍മ്മയില്‌ളായിരുന്നു.''

More...

ആഴ്ചവെട്ടം /പായിപ്ര രാധാകൃഷ്ണൻ

കൃഷിയും മണ്ണും ഞാറ്റുവേലകളുമാണ് കേരളത്തിന്റെ പ്രകൃതിലാവണ്യത്തേയും ചരിത്രത്തേയും രൂപപെ്പടുത്തിയത്. പ്രകൃതി തത്ത്വങ്ങളേയും അതിന്റെ സൂക്ഷ്മജ്ഞാനത്തേയും ആചാരാനുഷ്ഠാനങ്ങളുടേയും പഴഞ്ചൊല്‌ളുകളുടേയും നാടോടിപ്പാട്ടുകളുടേയും ഇലപെ്പാതികളിലാണ് ഗ്രാമീണ സമൂഹം കാത്തുവച്ചത്. കാലാവസ്ഥാ നിരീക്ഷണം, വിത്തുകളുടെ തിരഞ്ഞെടുപ്പും സംരക്ഷണവും, ജലസേചനം, ധാന്യസംരക്ഷണം, വംശീയഭക്ഷണം തുടങ്ങി സമസ്ത കാര്‍ഷിക മേഖലകളിലും അതീവ ശാസ്ത്രീയവും പാരമ്പര്യാധിഷ്ഠിതവുമായ നാട്ടുവഴക്കങ്ങള്‍ നില നിന്നിരുന്നു. ആറാം നൂറ്റാണ്ടില്‍ സുരപാലന്‍ രചിച്ച വൃക്ഷായുര്‍വേദത്തിന്റെ കാലത്തു തന്നെ ഭാരതത്തിലെ സസ്യശാസ്ത്രശാഖ വിസ്മയകരമായ മുന്നേറ്റം സാധിച്ചിരുന്നു.

More...

സ്വകാര്യം /ഫെല്ലിനി .ടി.പി

ഞാന്‍ ഫെല്ലിനി ടി.പി: തീവണ്ടി സിനിമയുടെ സംവിധായകന്‍. ജനനം, വിദ്യാഭ്യാസം: ജനനം കോട്ടയ്ക്കലില്‍. പിതാവ് ഡോ.ടി.പി.നാസര്‍, മാതാവ് ഡോ.റംല. ഏകസഹോദരന്‍ ഗൊദാര്‍ദ്. അഞ്ചാം ക്‌ളാസ് വരെ നിലമ്പൂര്‍ പി.വി.എസ് പബ്‌ളിക് സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയത് സൗദി അറേബ്യയിലായിരുന്നു. മലേഷ്യയിലെ യു.കെ. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്‌ട്രേണിക് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് പാസായി. പിന്നീട് ഡല്‍ഹിയില്‍ ഏഷ്യന്‍ അക്കാഡമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനില്‍ ഒരുവര്‍ഷത്തെ ഡിപേ്‌ളാമ കോഴ്‌സ് ചെയ്തു.

More...

ടൂറിസം /മോഹനകുമാരൻ നായർ

വിനോദ സഞ്ചാര മേഖല അഥവ ടൂറിസം ഇന്ന് കേരളത്തില്‍ വളരെ പ്രധാനപെ്പട്ട വ്യവസായമായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തിലും അല്‌ളാതെയും വേണ്ട പരിഗണന കിട്ടുന്നുമുണ്ട്. പ്രത്യേക വകുപ്പ് മന്ത്രി, പ്രത്യേക ഐ.എ.എസ്‌സ് ഉദ്യോഗസ്ഥരടങ്ങുന്ന വകുപ്പ,് ഭരണസംവിധാനങ്ങള്‍ എല്‌ളാമുണ്ട്. ഇതിനെല്‌ളാം പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കില്‌ളാത്തതും എന്നാല്‍ ടൂറിസം മേഖലകള്‍ക്ക് അത്യന്താപേക്ഷിതവുമായ പ്രകൃതി രമണീയവും സുന്ദരവും മനോഹരവുമായ ചെറിയ ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവക്കു പുറമെ അനുയോജ്യമായ കാലാവസ്ഥയും. പിന്നെ നമുക്ക് മാത്രം അവകാശപെ്പട്ട ആയുര്‍വേദവും ഹെല്‍ത്ത് ടൂറിസത്തിനു പറ്റിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും. മേന്മകള്‍ തീരുന്നില്‌ള, പരിമിതമായ യാത്രാസമയം കൊണ്ട് ഒരു ചെറിയ ടൂറിസ്റ്റ് പാക്കേജ് കൊണ്ടു ബീച്ച്, ബാക്ക്‌വാട്ടര്‍, ഹില്‍സ്റ്റേഷന്‍ ഇവ മൂന്നും കണ്ട് സഞ്ചാരികള്‍ക്ക് മടങ്ങാനാകും. ഇതെല്‌ളാം കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയുടെ സൗഭാഗ്യമാണ്.

More...

കത്തുകൾ

കലാകൗമുദി 2245 ലക്കത്തില്‍ വി.ഡി.ശെല്‍വരാജ്, മുരളി തുമ്മരകുടിയുമായി നടത്തിയ 'വരാനിരിക്കുന്ന വന്‍ദുരന്തം ഫ്‌ളാറ്റിലെ തീ' എന്ന ഇന്റര്‍വ്യൂ വായിച്ചു. തീര്‍ത്തും പ്രശംസനീയമെന്ന് പറയാം മുരളി ഉന്നയിച്ച ഓരോ ആശയങ്ങളും. പ്രളയത്തിന്റെ സാഹചര്യത്തില്‍ കേരളം കൈക്കൊള്ളേണ്ട കാര്യങ്ങള്‍ തികച്ചും സ്വീകാര്യമാണ്. അദ്ദേഹം പറഞ്ഞു വെച്ചതില്‍ ഏറ്റവും പ്രശംസനീയം സാധാരണക്കാരായ ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കുക എന്നതാണ്. കാരണം പട്ടാളവും സൈന്യവും എത്തിപ്പെടുവാനുള്ള കാലതാമസം തീര്‍ച്ചയായും ദുരന്തത്തിന്റെ ആഴം കൂട്ടുന്നു.

More...

ആത്മകഥ /ഡോ .ജോർജ്‌ ഓണക്കൂർ

ബിരുദപഠനം പൂര്‍ത്തിയാവുന്നത് ജീവിതത്തില്‍ അതിപ്രധാനമെന്നു വിളിക്കേണ്ട ഘട്ടത്തിലാണ്. അതോടെ ഗ്രാമത്തോടു യാത്രപറയേണ്ട സമയമായി. ആ വേര്‍പാട് ഗൃഹാതുരത്വം വളര്‍ത്തി. സ്വന്തം ഗ്രാമത്തെയും അതിന്റെ സംസ്‌കാരത്തെയും അവന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. സംസ്‌കൃതപഠനത്തിന് മനയ്ക്കലെ പടിവാതില്‍ അവനു മുന്നില്‍ തുറക്കപ്പെട്ടത് അഭിമാനകരമായ ഓര്‍മ്മ. അവിടത്തെ ശ്രീദേവിക്കുട്ടി അവന്റെ പ്രിയപ്പെട്ട കൂട്ടുകാരി. അവള്‍ അവന്റെ നെറ്റിയില്‍ ചന്ദനക്കുറി വരച്ചപ്പോള്‍ ഓട്ടുവളകള്‍ ചിരിച്ചു.

More...

കഥ /പോൾ .സി.മേപ്പുറത്ത്

സംഭവബഹുലമായ 1957 ലെ ഒരു വേനല്‍ക്കാലം അതൊരു തിങ്കളാഴ്ചയായിരുന്നു. അഞ്ചാം ക്‌ളാസ്‌സിലെ അവസാനമാസം മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞാല്‍ ഈ കരട്ടേ സ്‌കൂളിലെ പഠിത്തം കഴിയും. പിന്നെ താഴത്തെ സ്‌കൂള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മിഡില്‍ സ്‌കൂളിലേക്കാണ് പോകേണ്ടത്. പതിവിലും നേരത്തെ അമ്മ എന്നെ തട്ടിയുണര്‍ത്തി .പരിഭ്രാന്തിയോടെയാണ് എണീറ്റത്. പരീക്ഷ ദിവസത്തെ അവസ്ഥ അല്ലേലും ഇന്ന് ഒരു പരീക്ഷണത്തിന് തുനിയുകയാണ്.ഒരു ബിസിനസ്‌സ് സംരംഭം തുടങ്ങുകയാണ് ഞാന്‍. പതിവുപോലെ പറമ്പില്‍ പ്രഭാത കര്‍മ്മങ്ങള്‍ അന്നൊക്കെ അങ്ങനെയാണ്. താഴെ തോട്ടിലൊരു കാക്കകുളി, ധൃതിയില്‍ പഴങ്കഞ്ഞിയും, ഉപ്പുര്‍ച്ചി ചുട്ടതും കഴിച്ചെന്നു വരുത്തി. നിക്കറും ഉടുപ്പുമിടുമ്പോള്‍ വല്ലാത്ത വിയര്‍പ്പ്, ആകെ ഒരു പിരിമുറുക്കം.

More...

ചരിത്രം /ഡോ .എം.ജി.ശശിഭൂഷൺ

ജീവിച്ചിരിക്കുന്നതോ അതലെ്‌ളങ്കില്‍ മരിച്ചുപോയതോ ആയ ഒരു വ്യക്തിയുടെ പ്രതിമ, പൊതുസ്ഥലത്തു സ്ഥാപിക്കുന്ന പതിവ് മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്‌ള. ദേവീദേവന്മാരുടെയോ, പുരാണ കഥാപാത്രങ്ങളുടെയോ കൂട്ടത്തില്‍ രാജാക്കന്മാരുടെയും റാണിമാരുടെയും പ്രതിമകള്‍ ക്ഷേത്രങ്ങളില്‍ ചിലപേ്പാള്‍ കണ്ടെന്നിരിക്കും പൊതുസ്ഥലത്ത്, ഒരു ചരിത്രപുരുഷന്റെ പ്രതിമ തിരുവനന്തപുരത്തു ആദ്യമായി സ്ഥാപിക്കപെ്പട്ടത് 1892 ലാണ്. ഹജ്ജൂര്‍ കച്ചേരിയെന്നു നാട്ടുകാര്‍ വിളിച്ചിരുന്ന സെക്രട്ടറിയേറ്റിന്റെ മുന്നിലാണ്, തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍.ടി മാധവറാവുവിന്റെ പ്രതിമ 1892 ല്‍ നിലവില്‍ വരുന്നത്. 1828 മുതല്‍ 1891 വരെ ജീവിച്ചിരുന്ന ടി. മാധവറാവുവിന്റെ മരണാനന്തരമായിരുന്നു പ്രതിമാസ്ഥാപനം.

More...

കവിത /മങ്കൊമ്പ് ഗോപാലകൃഷ്ണൻ

വായനക്കാരേ ക്ഷമിക്കണം, നിങ്ങളെ പോയകാലത്തേക്കു കൊണ്ടുപോകുന്നു ഞാന്‍ ശോകജന്മങ്ങളെപ്പേറും വിധിയുടെ ശാപമാം ത്രേതായുഗത്തിന്റെ പുത്രി ഞാന്‍ രാജാ ജനകന്റെ സന്തതിയെന്നൊരു വ്യാജവിലാസം പതിച്ചുതന്നെങ്കിലും രാമന്റെ പത്‌നീമഹത്വസിംഹാസന സ്ഥാനത്തിരിക്കുവാന്‍ ഭാഗ്യം ലഭിക്കിലും മാതാപിതാക്കളായ് ആരുമില്ലാത്തൊരു നീറുന്ന നേരിന്റെ നേര്‍ക്കാഴ്ചയാണിവള്‍?

More...

കവിത /പ്രൊഫ .കുളത്തൂർ കൃഷ്ണൻ നായർ

ജനിമൃതികള്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍; ഒന്നു തുടക്കവും,മറ്റേതൊടുക്കവും! ഉദയമുണ്ടെങ്കിലസ്തമയവും വരുമെന്ന- തുലകിന്റെ നിയമ,മനിവാര്യമാം സത്യവും! ജനനമാഹ്‌ളാദദം, മരണമോ ദുഃഖദം മനമതിലിയറ്റുന്നതോ വികാരാന്തരം! ജീവിതത്തിന്‍ പൊന്‍ പുലരിയിലേക്കു തന്‍ പൂമിഴിമെല്ലെത്തുറക്കും ജനനങ്ങള്‍ പഞ്ചഭൂതങ്ങളെ സ്പര്‍ശിച്ചുണരുന്നു,

More...