Inside Stories

നിയമനിർമ്മാണം /അഡ്വ.രശ്മിത .ആർ .ചന്ദ്രൻ

1860 മുതല്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ അഡള്‍ട്ടറി അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമായിരുന്നു. വിവാഹേതര ലൈംഗീക ബന്ധത്തില്‍ പങ്കാളിയായ പുരുഷനെ മാത്രം ശിക്ഷിക്കാനാണ് വകുപ്പുണ്ടായിരുന്നത്. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ കേസെടുക്കാന്‍ കഴിയുമായിരുന്നുള്ളു. ഭര്‍ത്താവിന്റെ സമ്മതത്തോടെയും അറിവോടെയും കൂടിയാണ് മറ്റൊരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍, ഭര്‍ത്താവിന് പരാതിയില്ലെങ്കില്‍ അതൊരു കുറ്റകൃത്യമാകുന്നില്ല. അതേ സമയം അവിവാഹിതയോ, വിവാഹമോചിതയോ ആണ് ലൈംഗിക പങ്കാളിയെങ്കില്‍ അതും കുറ്റകൃത്യത്തിന്റെ പരിധിയില്‍ വന്നിരുന്നില്ല.

More...

കവിത

കണ്ടു നിലാവെളിച്ചത്തിന്റെ നെഞ്ചില്‍ഞാന്‍ പൂക്കും പുകയിലക്കാട്, പൂര്‍വ്വികരക്തം തിളച്ച പാത്രങ്ങളില്‍ പുല്‍മേട് ചോക്കുന്ന രാവ് പൂതങ്ങള്‍ പൂമരച്ചോടു കുലുക്കുന്ന പൂതലിപ്പിന്റെ ഇരുട്ടില്‍ കണ്ണുചുരത്തുന്ന തീ വെളിച്ചത്തിന്റെ മണ്ണ് കരിയുന്ന ഉഷ്ണം

More...

ഡാറ്റാ കച്ചവടം /എം.പി.അച്യുതൻ

ആധാറുമായി ബന്ധപെ്പട്ട് ജനങ്ങളുടെ മനസ്‌സില്‍ നിരവധി ആശങ്കകളും സംശയങ്ങളുമുണ്ട്. സുപ്രീംകോടതി വിധിയോടെ അവയ്‌ക്കെല്‌ളാം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സെപ്റ്റംബര്‍ 26-ന് ഭരണഘടനാ ബെഞ്ച് പുറപെ്പടുവിച്ച ഭൂരിപക്ഷ വിധി പുതിയ ഉത്കണ്ഠകള്‍ക്ക് വഴിവയ്ക്കുകയാണ് ചെയ്തത്. ഭരണഘടനാ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പെ്പടെ 4 പേര്‍ ആധാര്‍ ഭരണഘടനാവിരുദ്ധമലെ്‌ളന്ന് പറഞ്ഞപേ്പാള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആധാര്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ആധാര്‍ ബില്‍ 'പണ'ബില്‌ളായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെ ശക്തമായി വിമര്‍ശിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വിഷയം സംബന്ധിച്ച തുടര്‍ നിയമപോരാട്ടങ്ങള്‍ക്ക് അരങ്ങൊരുക്കിയിട്ടുമുണ്ട്.

More...

സ്മരണ /സോമൻ ബേബി

രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജു സ്‌നേഹമായിരുന്നു. എല്ലാവരെയും രാജു സ്‌നേഹിച്ചു; അതേ സ്‌നേഹം അദ്ദേഹത്തിനും തിരികെ കിട്ടി. പത്തനംതിട്ടയിലെ പുത്തന്‍പീടിക ഓര്‍ത്തഡോക്‌സ് പള്ളിയിലും പരിസരങ്ങളിലുമായി രാജുവിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായി. രാജു ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇതാ ഒരു സ്‌നേഹഗാഥയായിരുന്നു. ബഹ്‌റൈനിലെ പ്രമുഖവ്യവസായിയും വി.കെ.എല്‍. ഗ്രൂപ്പ് ഉടമയും രാജുവിന്റെ ബന്ധുവുമായിരുന്ന ഡോ. വര്‍ഗീസ് കുര്യനാണ് നിര്‍മ്മാതാവ്; ആദ്യചിത്രത്തിന്റെ ശീര്‍ഷകം ക്യാപ്ടന്‍ രാജുവിന്റെ ജീവിതത്തിന്റെ ശീര്‍ഷകം കൂടിയാണ്. അറുപത്തിയെട്ടാം വയസ്‌സില്‍ പൊലിഞ്ഞ സ്‌നേഹഗാഥയാണ് ക്യാപ്ടന്‍ രാജു.

More...

കഥ /കെ.കെ.മോഹൻദാസ്

ശിക്ഷ ജീവപര്യന്തം ശിക്ഷാകാലാവധി അവസാനിച്ച് നാളെ മോചിതനാകാനിരുന്ന ജയില്‍പ്പുള്ളി ജയിലഴിക്കുള്ളില്‍ ആത്മഹത്യ ചെയ്തപ്പോള്‍ സ്വന്തം ചോരയില്‍ ഭിത്തിയില്‍ കുറിച്ചിട്ടത് 'നാളെ നിങ്ങള്‍ എനിക്കു വിധിക്കുന്ന മറ്റൊരു ജീവപര്യന്തം അനുഭവിക്കാന്‍ എനിക്ക് മനസ്‌സില്ല' എന്നായിരുന്നു.

More...

കഥയും വരയും /കിരൺ പ്രഭാകർ

പരസ്പരം എഴുതിയ പ്രേമലേഖനങ്ങളിലൊക്കെയും ഞങ്ങളിരുവരും സ്വന്തം പേരുകള്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പേരുകള്‍ തുറന്നുവയ്ക്കുകയാണെങ്കില്‍ അത് ഏതെങ്കിലും വിധത്തില്‍ കുടുംബബന്ധങ്ങളെ ബാധിച്ചാലോ എന്ന് വിവാഹിതരായ ഞങ്ങള്‍ ഇരുവരും ഒരുപോലെ വ്യാകുലപ്പെട്ടു. അതിനാല്‍, ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും ഓരോ പേരുകള്‍ കണ്ടെത്തുകയുണ്ടായി. ഏറെ ചിന്തിച്ച ശേഷമാണ് ഞാന്‍ അവള്‍ക്കായുള്ള പുത്തന്‍പേര് കണ്ടെത്തിയത്. അത് ജൂലിയേറ്റെന്നോ ഇസോള്‍ഡെന്നോ യൂറിഡൈസെന്നോ ആവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനവളെ ബെക്കിയെന്ന് വിളിച്ചത്.

More...

സ്വകാര്യം /സൗമ്യ സദാനന്ദൻ

ഞാന്‍ സൗമ്യ സദാനന്ദന്‍: ആദ്യമായി സംവിധാനം ചെയ്ത സിനിമ മാംഗല്യം തന്തുനാനേന തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. ജനനം, വിദ്യാഭ്യാസം: ജനനം ശൂരനാട്. പിതാവ് സദാനന്ദന്‍, അമ്മ ഊര്‍മ്മിളാ ദേവി. ഇരുവരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. തിരുവനന്തപുരം പള്ളിപ്പുറം, പട്ടം കേന്ദ്രീയ വിദ്യാലയങ്ങളിലാണ് പ്‌ളസ് ടൂ വരെയുള്ള പഠനം. തുടര്‍ന്ന് സി.ഇ.റ്റി തിരുവനന്തപുരത്ത് നിന്നും എന്‍ജിനീയറിംഗ് ബിരുദം.

More...

നീതിപീഠം /പി.എൻ .വിജയ കുമാർ

2006ല്‍ ഉണ്ടായ നാഗരാജ് കേസിന്റെ വിധിന്യായം പുനപരിശോധിക്കുന്ന ഭരണഘടനാ ബഞ്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായി രൂപീകരിക്കുകയും, സമ്പൂര്‍ണ്ണമായ ഒരു പുനര്‍വിചിന്തനം ജസ്റ്റിസ് ഫാലി നരിമാന്റെ ഭാഷയില്‍ എഴുതി ഫുള്‍ ബഞ്ചിന് വേണ്ടി സുപ്രീം കോടതി 26.09.2018 ന് പ്രഖ്യാപിക്കുകയുണ്ടായി. ഓരോ കണ്ടെത്തലുകളും പൂര്‍ണ്ണമായ അഭിപ്രായ ഐക്യത്തോടെയാണ് പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയും, നിയമ വൃത്തങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിധിന്യായവുമാണ്.

More...

കഥ /ജയമോഹൻ

തെരുവുനായ്ക്കളുടെ തുടര്‍ച്ചയായ ഭയപ്പെടുത്തുന്ന ഓലിയിടല്‍ കേട്ടാണ് രാജി ഞെട്ടിയുണര്‍ന്നത്. ഇതുങ്ങള്‍ക്കൊന്നും ഉറക്കമില്ലേയെന്നു ചിന്തിച്ചതോടൊപ്പം വല്ലാത്തൊരുള്‍ഭയത്തോടെ, ദിനേശേട്ടനെ കെട്ടിപ്പിടിച്ച് ചുരുണ്ടു കൂടിക്കിടക്കാന്‍ തിരിഞ്ഞു കിടന്ന് കൈ പൊക്കിയപ്പോഴാണ് കിടക്കയില്‍ ദിനേശേട്ടനില്ലെന്നു മനസ്‌സിലായത്. ഇതെവിടെപ്പോയി ഈ പാതിരയ്‌ക്കെന്നു വിചാരിച്ച് ഉറക്കച്ചടവോടെ ചാടിയെഴുന്നേറ്റു.

More...

യാത്രാവിവരണം /ഡോ .എഴുമറ്റൂർ രാജരാജവർമ്മ

ഞങ്ങള്‍ എല്‌ളാവരുംകൂടി കാറിലാണ് അത്‌ലോണില്‍നിന്ന് ഗാല്‍വെ, കോണമേറ എന്നീ സ്ഥലങ്ങള്‍ കാണാന്‍ പോയത്. അത്‌ലോണില്‍നിന്ന് നേരേ പടിഞ്ഞാറോട്ട് 86 കിലോമീറ്റര്‍ ദൂരമുണ്ട് ഗാല്‍വെയിലേക്ക്. അവിടെനിന്ന് 80 കിലോമീറ്റര്‍ ദൂരം കോണമേറയിലേക്കുണ്ട്. രണ്ടും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. ഐറിഷ് സംസാര ഭാഷയായുള്ള സ്ഥലങ്ങളാണിവ. പ്രാചീന സംസ്‌കൃതിയുടെ ഉറവകള്‍ തേടുന്ന ഗവേഷകരുടെ അക്ഷയഖനികളാണ് ഈ സ്ഥലങ്ങള്‍. മോട്ടോര്‍ വേയില്‍ കാര്‍ പായുമ്പോള്‍ രജത് പറഞ്ഞു, ഇവിടെ പതുക്കെപേ്പായാലാണ് അപകടം എന്ന്. അയര്‍ലണ്ടിന്റെ ഭൂമിശാസ്ത്രവും കാര്‍ഷിക സമ്പദ്‌സമൃദ്ധിയും തൊഴില്‍ വൈവിധ്യവും പ്രകൃതിസൗന്ദര്യവും എല്‌ളാം മനസ്‌സിലാക്കാനുതകുന്ന യാത്രയായി ഇത്.

More...

വീണ്ടുവിചാരം /ബി.എസ് .വാരിയർ

പ്രശസ്ത ഗവേഷണസര്‍വകലാശാലയായ ജോണ്‍ ഹോപ്കിന്‍സിലെ ഒരു പ്രഫസര്‍ പണ്ടു നടത്തിയ പരീക്ഷണം. ചേരികളില്‍ പോയി 12നും 16നും ഇടയില്‍ പ്രായമുള്ള 200 ആണ്‍കുട്ടികളുടെ പശ്ചാത്തലവും ചുറ്റുപാടും കൃത്യമായി പഠിച്ച്, അവരുടെ ഭാവി പ്രവചിക്കുക. ഇതിന് ഏതാനും വിദ്യാര്‍ത്ഥികളെ നിയോഗിച്ചു.

More...

കത്തുകൾ

ഒകേ്ടാബര്‍ പത്താംതീയതി വന്നുചേരുന്ന ദേശീയ തപാല്‍ ദിനത്തെക്കുറിച്ചോര്‍ത്തപ്പോഴാണ് ഏറെക്കുറെ ചുരുങ്ങി രംഗത്തുനിന്നും പിന്മാറിക്കൊണ്ടിരിക്കുന്ന കത്തെഴുത്തിനെക്കുറിച്ചും ഓര്‍ത്തത്. പ്രിയപ്പെട്ടവരെ സംബോധന ചെയ്തുകൊണ്ട് നാം എഴുതാറുണ്ടായിരുന്ന ചിലപ്പോള്‍ കാര്യമാത്ര പ്രസക്തവും ചിലപ്പോള്‍ സുദീര്‍ഘവുമായ കത്തുകള്‍ പലരും സ്മാരകങ്ങളായി സൂക്ഷിക്കാറുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ പുരോഗതിയോടെ വാര്‍ത്താവിനിമയത്തിന് കടലാസിന്റെയും പേനയുടെയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആവശ്യമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് ഒരു സെല്‍ഫോണ്‍ കാതില്‍ വച്ചുകൊണ്ട് നടക്കാത്ത ചെറുപ്പക്കാര്‍ ചുരുക്കം.

More...

ബഹിരാകാശചരിത്രം

മേരിക്ക് അന്നു പത്തുവയസ്‌സാണ്. സന്ധ്യയ്ക്ക് വീട്ടുമുറ്റത്ത് മണലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശനിലയത്തിന്റെ അതിര്‍ത്തിക്കടുത്താണ് വീട്. നിരവധി ആളുകള്‍ അവിടെയെല്ലാം കൂട്ടംകൂടി നില്ക്കുന്നുണ്ട്. വടക്കേ ഗെയിറ്റില്‍നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല (ആ കാലത്ത് ടേള്‍സിന് വടക്കും തെക്കും ഓരോ ഗേയിറ്റുകളാണ്). അന്നു റോക്കറ്റ് വിക്ഷേപിക്കുന്ന ദിവസമാണ്. ഒരു വര്‍ഷം മുമ്പുവരെ തങ്ങളുടെ വീടുണ്ടായിരുന്ന സ്ഥലത്താണ് വിക്ഷേപണത്തറ. എന്നിട്ടും അകത്തേക്കു വിടാതെ തടയുന്നതില്‍ പലര്‍ക്കും നിരാശയുണ്ട്. അടുത്തുപോയാല്‍ അപകടമാണത്രെ! കൂട്ടത്തില്‍ ആരോ പറഞ്ഞു. എല്ലാവരും റോക്കറ്റിന്റെ ശബ്ദത്തിനു കാതോര്‍ത്തു. റോക്കറ്റ് കാണാന്‍ കടല്‍തീരത്തെ സന്ധ്യാകാശത്തേക്ക് കണ്ണുംനട്ട് കാത്തുനിന്നു.

More...

ത്രിമാനം /സത്യമൂർത്തി

കഴിഞ്ഞ രണ്ടു ദിവസമായി തലയില്ലാപുരത്ത് ഇതൊന്നിനെക്കുറിച്ചു മാത്രമേ ഉള്ളൂ ചര്‍ച്ച. 'വിവാഹേതരം'അത് ക്രിമിനല്‍ കുറ്റമല്ല എന്ന തീരുമാനം വന്നതോടെ തലയില്ലാപുരത്തെ ഒരു വിഭാഗം കൈയടിയും ആര്‍പ്പുവിളിയും ആഘോഷവും ന്യായീകരണവും തുടങ്ങിയപ്പോള്‍ പാരമ്പര്യവാദികള്‍ പല്ലിറുക്കലും, തക്കലും തലയില്‍ കൈവയ്ക്കലും താടിക്ക് കൈതാങ്ങലും തുടങ്ങി. മാറിവരുന്ന കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് കുടുംബവും മാറട്ടെ എന്ന് ഒരു വിഭാഗം. ലോകത്ത് മറ്റെന്തുമാറിയാലും മാറാന്‍ പാടില്ലാത്തത് കുടുംബമാണെന്നും കുടുംബബന്ധങ്ങളില്‍ ഊന്നിയാണ് മറ്റ് മാറ്റങ്ങള്‍ നമ്മില്‍ സന്തോഷമുണ്ടാക്കുന്നതെന്നും വേറൊരു വിഭാഗം.

More...

ആഴ്ചവെട്ടം /പായിപ്ര രാധാകൃഷ്ണൻ

തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ചുകിടന്നിരുന്ന ഇന്‍കാസാമ്രാജ്യം അവശേഷിപ്പിച്ച സവിശേഷ നിര്‍മ്മിതികളാണ് വിശ്വവിസ്മയങ്ങളിലൊന്നായ മാച്ചു-പിച്ചു. സ്പാനിഷ് അധിനിവേശം ഇന്‍കാസാമ്രാജ്യത്തെ തകര്‍ത്തപേ്പാഴും ആരുടേയും കണ്ണില്‍പെ്പടാതെ മാച്ചുപിച്ചു മറഞ്ഞുകിടക്കുകയായിരുന്നു. 1911ല്‍ ഹിറംബിംഗാം എന്ന അമേരിക്കന്‍ ചരിത്രാധ്യാപകനാണ് മാച്ചുപിച്ചു ലോകത്തിനു മുന്നില്‍ വീണ്ടും എത്തിച്ചതെന്ന് യാത്രികന്‍ സജിത്കുമാര്‍. 1400 - 1500 കളില്‍ ഇന്‍കകള്‍ തങ്ങളുടെ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിച്ച അഗ്രികള്‍ച്ചര്‍ ലബോറട്ടറികളാണിവ.

More...

തുല്യനീതി /അഡ്വ.എസ് .സനൽകുമാർ

കന്യാസ്ത്രീയെ പല അവസരങ്ങളിലായി പീഡിപ്പിച്ചു എന്ന ആരോപണത്തിനു വിധേയനായ ഫ്രാങ്കോ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം മടിച്ചുനിന്നത് സഭയെ ഭയന്നാണെന്നും സാധാരണക്കാരനെങ്കില്‍ അറസ്റ്റും തെളിവെടുപ്പും ത്വരിതഗതിയില്‍ നടക്കുമായിരുന്നെന്നും സമൂഹത്തില്‍ ഒരു വിശ്വാസമുണ്ടായി. ഒരു സമൂഹത്തിന്റെ സുരക്ഷയ്ക്കായാണ് ഭരണകൂടം സ്ഥാപിതമായതും നിലകൊള്ളുന്നതും. സാമൂഹ്യക്രമത്തെ തകിടം മറിക്കുന്ന കുറ്റങ്ങള്‍ പൗരന്മാര്‍ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന ശിക്ഷ നീതിന്യായവ്യവസ്ഥയില്‍ നിന്നും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.

More...

ടി വി കാഴ്ച /ഉഷ .എസ് .നായർ

സത്യങ്ങള്‍ക്കും മിഥ്യകള്‍ക്കും ഇടയില്‍ കഥകള്‍ നുകര്‍ന്നും രസിച്ചും പിന്നെ വിസ്മയിച്ചും കഴിയാനുള്ളതാണ് വാര്‍ത്താലോകം. അഥവാ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ലോകത്തെ വെറും കാഴ്ചക്കാരാണ് സമൂഹം! എന്തൊരു കഷ്ടമാണ്! ചാരക്കേസ് വെറും മാധ്യമസൃഷ്ടിയായിരുന്നു എന്ന് മാധ്യമങ്ങള്‍ തന്നെ പറയുന്നു. ഒരു കാലത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? ഇല്ലാത്ത ഒരു കുറ്റകൃത്യം സൃഷ്ടിച്ചെടുത്ത്, മഹാരൂപിയാക്കി സമൂഹത്തെ വിഹ്വലപ്പെടുത്തിയിട്ട് ഇപ്പോള്‍ പറയുന്നു 'ചുമ്മാ!' അങ്ങനെ ഒരു കുറ്റകൃത്യം നടന്നിട്ടേയില്ല. പിന്നെ, നമ്പിനാരായണന്‍, ചന്ദ്രശേഖരന്‍, ശശികുമാര്‍ എന്നീ ശാസ്ത്രജ്ഞരും ഫൗസിയ ഹസന്‍, മറിയം റഷീദ എന്നീ പാവം വനിതകളും അറസ്റ്റു ചെയ്യപ്പെട്ടതും മറ്റും എന്തിനായിരുന്നു?

More...