സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍: പ്രതീക്ഷയില്‍ ട്രംപ്

ലോക രാജ്യങ്ങള്‍ തമ്മിലുണ്ടായ ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന അവകാശ വാദവുമായാണ് ട്രംപ് തന്നെ നൊബേല്‍ സമ്മാനത്തിനായി പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുള്ളത്. ഇസ്രായേലും രാജ്യങ്ങള്‍ ട്രംപിനെ നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.

author-image
Biju
New Update
nob 2

വാഷിങ്ടണ്‍: സമാധാനത്തിനുളള നൊബേല്‍ സമ്മാനം തനിക്കുവേണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്രംപിന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തു വന്നതിനു പിന്നാലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആര്‍ക്കെന്ന പ്രഖ്യാപനം ഇന്നു നടക്കും.

ലോക രാജ്യങ്ങള്‍ തമ്മിലുണ്ടായ ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന അവകാശ വാദവുമായാണ് ട്രംപ് തന്നെ നൊബേല്‍ സമ്മാനത്തിനായി പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുള്ളത്. ഇസ്രായേലും രാജ്യങ്ങള്‍ ട്രംപിനെ നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താനാണ് അര്‍ഹനെന്ന് കഴിഞ്ഞ ദിവസവും ട്രംപ് പ്രതികരിച്ചിരുന്നു. ഫിന്നിസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും ഇക്കാര്യം പറഞ്ഞത്. ഒന്‍പതു മാസത്തിനുള്ളില്‍ നിരവധി യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്#ുവെന്നു വൈറ്റ് ഹൗസില്‍ ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്ബുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു. '

റഷ്യ  യുക്രൈന്‍ യുദ്ധത്തില്‍ ഓരോ ആഴ്ചയും 7,000 സൈനികര്‍ മരിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതൊരു 'ഭയാനകമായ ഒരു കാര്യം' ആണ്. ഈ പ്രശ്നവും വൈകാതെ താന്‍ പരിഹരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഇടപെടലിന് പിന്നാലെ ഇസ്രായേല്‍  ഹമാസ് വെടിനിര്‍ത്തല്‍ സാധ്യമായ സാഹചര്യത്തിലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതെന്നത് ശ്രദ്ധേയമാണ് എന്നാല്‍ 2025 ജനുവരിവരെയുള്ള കാലയളവാണ് പുരസ്‌കാരത്തിന് പ്രധാനമായും വിലയിരുത്തകയെന്നതിനാല്‍ ട്രംപിന് ഇക്കുറി നൊബേല്‍ സമ്മാനം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവെ ലഭിക്കുന്ന സൂചന.