ജപ്പാനില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേര്‍ ചികിത്സയില്‍

പകര്‍ച്ചവ്യാധിപടരുന്നതിനെ തുടര്‍ന്ന് ജപ്പാനിലെ വിവിധ മേഖലകളിലായി ഇതുവരെ 130-ലധികം സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ചൈല്‍ഡ്‌കെയര്‍ സെന്ററുകള്‍ എന്നിവ അടച്ചുപൂട്ടി

author-image
Biju
New Update
jappan

ടോക്യോ : ജപ്പാനില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവില്‍ ജപ്പാന്‍ ഫ്‌ലൂ എന്ന് വിളിക്കപ്പെടുന്ന ഈ പകര്‍ച്ചപ്പനി മൂലം നാലായിരത്തിലധികം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഒകിനാവ, ടോക്കിയോ, കഗോഷിമ നഗരങ്ങളെയാണ് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പകര്‍ച്ചവ്യാധിപടരുന്നതിനെ തുടര്‍ന്ന് ജപ്പാനിലെ വിവിധ മേഖലകളിലായി ഇതുവരെ 130-ലധികം സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ചൈല്‍ഡ്‌കെയര്‍ സെന്ററുകള്‍ എന്നിവ അടച്ചുപൂട്ടി. കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമയത്ത് അനുഭവപ്പെട്ടതിന് സമാനമാണ് ജപ്പാനിലെ നിലവിലെ സാഹചര്യം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജപ്പാനില്‍ പനിയുടെ സീസണ്‍ ആരംഭിക്കുന്നതിനും അഞ്ച് ആഴ്ച മുന്‍പേ ആണ് ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ജപ്പാനിലെ 47 പ്രിഫെക്ചറുകളില്‍ 28 എണ്ണത്തിലും ഇന്‍ഫ്‌ലുവന്‍സ കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാക്‌സിനേഷന്‍, മാസ്‌ക് ധരിക്കല്‍, പതിവായി കൈ കഴുകല്‍, അണുബാധ പടരുന്നത് തടയല്‍ തുടങ്ങിയ പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജപ്പാനിലെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.