/kalakaumudi/media/media_files/2025/07/20/tsunami-2025-07-20-16-32-43.jpg)
മനില: ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ മേഖലയില്‍ വെള്ളിയാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്ന് സമീപ തീരപ്രദേശങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ് സി) അറിയിച്ചു.
58 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും തീവ്രത 7.4 ആയിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. ആദ്യം 7.2 എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്, പിന്നീട് അത് 7.4 ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകള്‍ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം മുന്നറിയിപ്പ് നല്‍കി.
ദക്ഷിണ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ വടക്കന്‍ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നല്‍കിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു.
ഇന്തോനേഷ്യയുടെ തീരപ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഏജന്‍സിയുടെ മോഡലിംഗ് സൂചിപ്പിച്ചതായി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
