/kalakaumudi/media/media_files/2026/02/20/korea-2026-02-20-12-21-52.jpg)
പ്യോങ്യാങ്: ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നടന്ന ചടങ്ങില്‍ ആണവ ശേഷിയുള്ള മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറില്‍ ഏകാധിപതിയായ കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയാകുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചതായും രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ തങ്ങളുടെ നേതാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ പതിവായി പുറത്തുവിടാറുണ്ട്. ആഭ്യന്തരമായി കിമ്മിന്റെ പ്രശസ്തി ഉയര്‍ത്താനും ശത്രുക്കള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാനുമാണ് ഇത്.
ഈ മാസം രാജ്യം ഒരു പ്രധാന പ്രധാന പാര്‍ട്ടി കോണ്‍ഗ്രസിന് തയ്യാറെടുക്കുകയാണ്. ഉത്തരകൊറിയയുടെ പ്രചാരണ യന്ത്രവും സൈന്യത്തിന്റെ പ്രകടനങ്ങളും പലപ്പോഴും അമിതവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമയമാണിത്. യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയെ ഉത്തരകൊറിയ പിന്തുണയ്ക്കുന്നത് തുടരുന്നതിനിടെയാണ് ബുധനാഴ്ചത്തെ ഈ പ്രകടനം. റഷ്യക്ക് മിസൈലുകളും ആയിരക്കണക്കിന് സൈനികരേയുമാണ് ഉത്തരകൊറിയ നല്‍കുന്നത്.
റഷ്യയില്‍ നിന്നുള്ള സാങ്കേതിക പരിജ്ഞാനവും ആയുധങ്ങളും ഉത്തരകൊറിയയ്ക്ക ലഭിക്കുകയാണ്. എ്ന്നാല്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം ഇപ്പോഴും പിരിമുറുക്കത്തിലാണ്. ദക്ഷിണ കൊറിയയ്ക്ക് അമേരിക്കയുടെ സഹായവും യഥേഷ്ടം ലഭിക്കുകയാണ്. ഏറ്റവും പുതിയ ഉത്തരകൊറിയന്‍ സ്റ്റേറ്റ്-മീഡിയ ദൃശ്യങ്ങളില്‍ 600 എംഎം-റോക്കറ്റ് സിസ്റ്റത്തിന്റെ 50 കാരിയറുകള്‍ ഏഴ് നിരകളായി നിരത്തിയിരിക്കുന്നതായി കാണിച്ചിരുന്നു. നാല് ആക്സില്‍ ട്രാന്‍സ്പോര്‍ട്ടറുകളിലും ലോഞ്ച് വെഹിക്കിളുകളിലും ഓരോന്നിലും അഞ്ച് റോക്കറ്റ് ട്യൂബുകള്‍ ഉണ്ട്.
പ്രധാന വേദിക്ക് സമീപം കറുത്ത ജാക്കറ്റ് ധരിച്ച കിം ഒരു മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉയര്‍ത്തുന്നത് ചിത്രങ്ങളില്‍ കാണാം. ആയിരക്കണക്കിന് ആളുകള്‍ ചെറിയ ഉത്തരകൊറിയന്‍ പതാകകള്‍ വീശുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു റോക്കറ്റ് ലോഞ്ചര്‍ വാഹനം കിം ഓടിച്ചതായും ഔദ്യാഗിക വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. മിക്ക മള്‍ട്ടിപ്പിള്‍ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളിലും കാണപ്പെടുന്നതിന്റെ ഇരട്ടി വലിപ്പമുള്ള 600 എംഎം റോക്കറ്റുകള്‍ ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളെപ്പോലെ മികച്ചതാണെന്ന് കിം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
