അറിയിപ്പ് നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ക്വാഡ്രിവാലന്റ് മെനിംഗോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന്‍ (എ.സി.വൈ.ഡബ്ല്യു135) സ്വീകരിക്കണമെന്നാണ് അറിയിപ്പ്.

author-image
Biju
New Update
u

Umrah

മസ്‌കറ്റ്: ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 

ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ക്വാഡ്രിവാലന്റ് മെനിംഗോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന്‍ (എ.സി.വൈ.ഡബ്ല്യു135) സ്വീകരിക്കണമെന്നാണ് അറിയിപ്പ്. തീര്‍ത്ഥാടകര്‍  വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് തരാസുദ് സംവിധാനം വഴി നേടിയിരിക്കണം.

അഞ്ച് വര്‍ഷത്തേക്ക് ഈ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ട്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിന്‍ സ്വീകരിക്കണം. എല്ലാ ഗവര്‍ണറേറ്റിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ മന്ത്രാലയം പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്. 

ഇതിന് പുറമെ ഉംറയ്ക്ക് പുറപ്പെടും മുമ്പ് ഫ്‌ലൂ വാക്‌സിന്റെ സിങ്കിള്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.