/kalakaumudi/media/media_files/2025/10/13/jd-vance-2025-10-13-09-57-40.jpg)
വാഷിങ്ടണ്‍: ഹമാസ് ബന്ധികള്‍ ആക്കിയ ഇസ്രയേലികളുടെ മോചനം ഏത് നിമിഷവും നടപ്പാക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വൈസ് പ്രസിഡന്റ് ഇക്കാര്യം സൂചിപ്പിച്ചത്.
ബന്ദി മോചനത്തിനായി നിശ്ചയിച്ചിട്ടുള്ള സമയമായ തിങ്കളാഴ്ചക്കുള്ളില്‍ മോചനം പൂര്‍ണമായി നടപ്പാക്കും ''ബന്ദി മോചനം ഏത് നിമിഷവും സംഭവിക്കേണ്ടതാണ്,'' ബന്ദികളെ മോചിപ്പിക്കുന്ന സമയത്തെ ക്കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് എന്‍ബിസി ന്യൂസിന്റെ ''മീറ്റ് ദി പ്രസ്സ്''പരിപാടിയില്‍ വ്യക്തമാക്കി .
ഏഷ്യന്‍ സമയം തിങ്കളാഴ്ച രാവിലെ ബന്ദികളെ സ്വാഗതം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് മിഡില്‍ ഈസ്റ്റിലേക്ക് പോകുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഗാസയില്‍ 48 ഇസ്രയേലികളാണ് ബന്ദികളായി ഉള്ളതെന്നും അതില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടൈന്നാണ് വിശ്വസിക്കുന്നതെന്നും ഇസ്രായേല്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷാരന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
