ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം; ഒരാളുടെ കാല്‍ അറ്റുപോയി

49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
Biju
New Update
sab bus

പത്തനംതിട്ട: വടശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് ആണ് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ കാല്‍ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാല്‍ അറ്റുപോയത്.

49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വടശേരിക്കര  പമ്പ റോഡില്‍ അപകടം തുടര്‍ക്കഥയാകുകയാണ്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.