/kalakaumudi/media/media_files/2025/10/09/kada-2025-10-09-18-55-56.jpg)
തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപീടിത്തം. ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെവി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 40 കടകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. മൂന്ന് കോംപ്ലക്‌സുകളിലെ 43 സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നതായി വ്യാപാരികളുടെ പ്രതിനിധി പറഞ്ഞു.
തീപിടിത്തമുണ്ടായ കടയ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈല്‍ ഫോണ്‍ വില്‍പനശാലകളിലേക്കും തീ പടര്‍ന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാന്‍ കാരണമായത്. കോംപ്ലക്‌സില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടര്‍ന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ജില്ലയിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകളെല്ലാം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
