/kalakaumudi/media/media_files/2025/11/09/plkd-2-2025-11-09-08-05-10.jpg)
പാലക്കാട്: ചിറ്റൂര്‍ റോഡില്‍ കല്ലിങ്കല്‍ ജംക്ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന 3 പേര്‍ക്കു സാരമായ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നിനാണു സംഭവം.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകന്‍ റോഹന്‍ (24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ചന്ദ്രനഗര്‍ സ്വദേശി ആദിത്യന്‍ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിന്‍ (21) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റൂരില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം.
കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ നിയന്ത്രണംവിട്ട് ആദ്യം റോഡരികിലെ മൈല്‍ക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു താഴെയുള്ള പാടത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ വാഹനം തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന 6 പേരെയും അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു പുറത്തെടുത്തത്. സനൂഷ് വിദ്യാര്‍ഥിയാണ്.
/filters:format(webp)/kalakaumudi/media/media_files/2025/11/09/plkd-2025-11-09-08-05-47.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
