കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല: നേതാക്കളോട് ഹൈക്കമാന്‍ഡ്

എഐസിസി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണമെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തില്‍ മാനദണ്ഡം എഐസിസി തയ്യാറാക്കും.

author-image
Biju
New Update
AICC

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു.കേരളത്തില്‍ നേതാക്കള്‍ക്കിടയിലെ ഏകോപനം കൂട്ടാന്‍ സംവിധാനം വരും.

എഐസിസി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണമെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തില്‍ മാനദണ്ഡം എഐസിസി തയ്യാറാക്കും.

കൂട്ടായ നേതൃത്വം എന്ന നിര്‍ദ്ദേശം  കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമര്‍ശിച്ചു.സമര പ്രചാരണങ്ങളില്‍ മിക്ക നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നില്ല.മാധ്യമപ്രസ്താവനകള്‍ക്കപ്പുറം താഴെത്തട്ടില്‍ പ്രവര്‍ത്തനം പോരാ.സ്വന്തം പ്രതിച്ഛായ നിര്‍മിതിയില്‍ മാത്രമാണ് നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.