എല്ലാ സൗകര്യവും ഒരുക്കി, എന്നിട്ടും...; പൊട്ടിത്തെറിച്ച് മന്ത്രി എം ബി രാജേഷ്

ഒന്നു കാലുമാറ്റി തന്നതല്ലാതെ ഒരാളും കൂടിയില്ല. കുറേ പേർ ഫോട്ടോയെടുത്തുകൊണ്ടിരുന്നു. മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്വമെന്നാണ് ജനങ്ങളുടെ ധാരണ

author-image
Devina
New Update
rajesh


തിരുവനന്തപുരം: മാലിന്യത്തിൻ്റെ കാര്യത്തിൽ പൗരബോധമില്ലാത്ത ജനതയാണ് ഈ നാട്ടിലുള്ളതെന്ന് മന്ത്രി എംബി രാജേഷ്. കഴിഞ്ഞ ദിവസം ഓണം വാരാഘോഷ സമാപന ആഘോഷത്തിൽ മാലിന്യ നിക്ഷേപത്തിന് കനകക്കുന്നിലും പരിസരത്തും എല്ലാ സൗകര്യവും ചെയ്തിരുന്നു. എന്നാൽ, ഭൂരിഭാഗം ആളുകളും മാലിന്യം കണ്ടസ്ഥലത്ത് വലിച്ചെറിഞ്ഞു. താനുൾപ്പടെ ശുചീകരത്തിനിറങ്ങി. ഒന്നു കാലുമാറ്റി തന്നതല്ലാതെ ഒരാളും കൂടിയില്ല. കുറേ പേർ ഫോട്ടോയെടുത്തുകൊണ്ടിരുന്നു. മാലിന്യം എറിയാൻ നമ്മൾ, വൃത്തിയാക്കൽ നിങ്ങളുടെ ഉത്തരവാദിത്വമെന്നാണ് ജനങ്ങളുടെ ധാരണ. 9.5 കോടി രൂപയാണ് ഇതേവരെ പിഴ ചുമത്തിയത്. ഇങ്ങനെ പോയാൽ ഈ തുക ഉയർത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു