/kalakaumudi/media/media_files/2025/07/25/asha-2025-07-25-20-15-10.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍. സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വര്‍ക്കര്‍മാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അവഗണിച്ചവര്‍ക്ക് വോട്ടില്ല എന്ന പ്രചാരണം ഉയര്‍ത്തി വീടുകള്‍ കയറും. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രചാരണം നടത്തും. കേരളപ്പിറവി ദിനത്തില്‍ ആശമാര്‍ വിജയദിനം നടത്തുകയും സംസ്ഥാനത്തെ മുഴുവന്‍ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദന്‍ പറഞ്ഞു.കഴിഞ്ഞ എട്ടരമാസത്തിലധികമായി ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുകയാണ്.
ഇതിനിടയില്‍ വിവിധങ്ങളായ ഉപതിരഞ്ഞെടുപ്പുകള്‍ വന്നപ്പോഴും തങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന പേരില്‍ ആശാ വര്‍ക്കര്‍മാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വീടുകള്‍ കയറി ഇടതുമുന്നണിക്കെതിരെ പരസ്യ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
