വയലാര്‍ സാഹിത്യ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്

ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പുരസ്‌കാരങ്ങള്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.

author-image
Biju
New Update
VAYALAR

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവും ശില്‍പ്പവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ടി.ഡി.രാമകൃഷ്ണന്‍, എന്‍.പി.ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പുരസ്‌കാരങ്ങള്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു. ജഡ്ജിങ് കമ്മിറ്റിയുടെ അധ്യക്ഷനായ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.