സെക്രട്ടേറിയറ്റ് ഗേറ്റ് ഉപരോധിച്ച് ബിജെപിയുടെ രാപ്പകല്‍ സമരം

ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകല്‍ സമരം

author-image
Biju
New Update
bjp

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധ സമരം തുടങ്ങി. ഇന്ന് വൈകീട്ട് വരെയാണ് സമരം. ഇന്നലെ വൈകിട്ട് തുടങ്ങിയ സമരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. 

ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ക്കൊപ്പം രാജീവ് ചന്ദ്രശേഖര്‍ അടക്കമള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇന്ന് സമര ഗേറ്റ് ഉപരോധിച്ചാണ് സമരം. നാളെ സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകള്‍ ഉപരോധിക്കും. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ സമരത്തിനെത്തുന്നുണ്ട്. 

ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകല്‍ സമരം.

സിപിഎമ്മിന്റെ സിപിഐയുടെയും കോണ്‍ഗ്രസിന്റെ ഒക്കെ നാടകം കുറെ കണ്ടതാണെന്നും എന്‍ ഇ പി നമ്മുടെ കുട്ടികള്‍ക്ക് നല്ല പോളിസിയാണെന്നും ഇപ്പോള്‍ നടക്കുന്ന നാടകത്തെക്കുറിച്ച് ഒന്നും പറയാന്‍ താല്പര്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമല നിസാരമായ വിഷയമല്ല. 

സ്വര്‍ണ്ണകൊള്ള ചെയ്യുന്നത് ചെറിയ ആരോപണമല്ല. മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു വീഴ്ചയാണെന്നാണ്. അഴിമതി നടന്നാല്‍ ശകലം ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണം.ഉളുപ്പുമില്ല. പ്രതിബദ്ധതയുമില്ല. ഉത്തരവാദിത്വവുമില്ല. സിപിഎം- ബിജെപി ബാന്ധവം എന്നത് കോണ്‍ഗ്രസിന്റെ സ്ഥിര ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.