എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്

കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കും. സിപിഎം ആത്മമിത്രമെന്ന് പറഞ്ഞ ഗോപിനാഥ് സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താന്‍ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും പറഞ്ഞു

author-image
Biju
New Update
gopinath

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം. 

പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കും. സിപിഎം ആത്മമിത്രമെന്ന് പറഞ്ഞ ഗോപിനാഥ് സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താന്‍ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും പറഞ്ഞു.

ഐഡിഎഫ് എന്ന സ്വതന്ത്ര രാഷ്ട്രീയ കക്ഷിയെ പ്രതിനിധീകരിച്ച് പെരിങ്ങോട്ടുകുറിശിയില്‍ മത്സരിക്കാനാണ് ഗോപിനാഥിന്റെ നീക്കം. ഇവിടെ സിപിഎമ്മിന്റെ പിന്തുണയോടെ അധികാരം പിടിക്കാനാകുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.