/kalakaumudi/media/media_files/2025/10/10/msc-2025-10-10-20-05-31.jpg)
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലിലെ ഇന്ധനം പൂര്‍ണ്ണമായി നീക്കം ചെയ്‌തെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂര്‍ണമായും നീക്കം ചെയ്തത്.
മുങ്ങിയ കപ്പല്‍ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ചിലവേറിയ നടപടിയാണ്. കപ്പല്‍ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം. കപ്പല്‍ മുങ്ങിയത് കപ്പല്‍ ചാലില്‍ അല്ലാത്തിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
