/kalakaumudi/media/media_files/2025/10/23/murmu-4-2025-10-23-08-04-08.jpg)
തിരുവനന്തപുരം: ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ടട്രപതി ദ്രൗപതി മുര്‍മു തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് രാവിലെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററില്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും. നാളെ 12ന് കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച്, വൈകിട്ട് 4.15ന് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
