ആദ്യമായി ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച് അന്ന രാജന്‍

ഇന്നലെയാണ് പ്ലാന്‍ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീല്‍ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പൊങ്കാല അര്‍പ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്

author-image
Biju
New Update
anna

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പുണ്യത്തില്‍ പങ്കുചേര്‍ന്ന് അന്ന രാജന്‍. ഇതാദ്യമായാണ് ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനായി നടി എത്തുന്നത്. ഒരുപാട് വര്‍ഷങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറയുന്നു.

''കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാന്‍ പറ്റിയില്ല. ഈ വര്‍ഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാന്‍ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീല്‍ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പൊങ്കാല അര്‍പ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. 

ഇന്നിപ്പോള്‍ ഞാനും അതിന്റെ ഭാഗമായതില്‍ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ.''അന്ന രാജന്‍ പറഞ്ഞു. അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി തുടങ്ങിയ സിനിമാസീരിയല്‍ താരങ്ങളും പൊങ്കാല അര്‍പ്പിച്ചു.