മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരൻ രംഗത്ത്

തന്നെ ഉപദേശിക്കാനുള്ള അർഹത സജിചെറിയാനു  ഇല്ലെന്നും പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശ്രെമിച്ചു എന്നും ഇതിനെതിരെ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

author-image
Devina
New Update
sudhakaran

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി  മുന്‍ മന്ത്രി ജി സുധാകരന്‍ രംഗത്തെത്തി . തന്നെ ഉപദേശിക്കാനുള്ള അർഹത സജിചെറിയാനു  ഇല്ലെന്നും പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശ്രെമിച്ചു എന്നും ഇതിനെതിരെ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു .


തന്നെ പാർട്ടിയിൽ നിന്ന്  പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും  വലിയ തരത്തിലുള്ള പങ്കാളിത്തം  ഉണ്ട് . സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി  എടുക്കണമെന്നും പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടതെന്നും .

സജി ചെറിയാന്‍റെ  കൂട്ടർ തന്നെ ബിജെപിയിലേക്ക്  വിടാൻ ശ്രമിച്ചു എന്നും സുധാകരൻ പറയുന്നു . തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പാർട്ടിയോട് ചേർന്നല്ല പോകേണ്ടത്. പാർട്ടിക്ക് അകത്ത് ആണ്.

പുന്നപ്ര വയലാറിന്‍റെ  മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തനിക്കെതിരെ പാർട്ടിയിൽ പരാതി പോയ സാഹചര്യത്തിൽ സജി ചെറിയാൻ അറിയാതെ പരാതി പോകുമോ.

സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി സുധാകരന്‍ ചോദിച്ചു. സജി ചെറിയാൻ പാർടിക്ക് യോജിക്കാതെ സംസാരിക്കുന്നുവെന്നും പ്രതികരിക്കാൻ അറിയില്ലന്നും  പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തിയിട്ടും  പാർട്ടി വിലക്കിയില്ലന്നും . തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളതെന്നും . അതിനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാന്  ഇല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു