സ്വർണപാളികൾ ഇളക്കിയത് അനുമതിയില്ലാതെ ;ശബരിമല സ്പെഷ്യൽ കമ്മീഷണർ

റിപ്പോർട്ട് നൽകിയത് ഹൈകോടതിക്ക് ;സ്വർണപാളികൾ ഇളക്കിയത് തിരുവാഭരണം കമ്മീഷണറുടെ അനുമതിയോടെയെന്ന് ദേവസ്വം ബോർഡ്

author-image
Devina
New Update
sabarimala


ശബരിമല ;സോപാനത്തെ ധ്വാരപാലകാരുടെ ശിൽപം പൊതിഞ്ഞ സ്വർണപാളികൾ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിക്കായി ഇളക്കിയതായി സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകി .അതേസമയം തിരുവാഭരണം കമ്മീഷണറുടെ അനുമതിയോടെയാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചു .ഓണം പൂജകൾക്ക് ശേഷം ഞായറാഴ്ചയാണ് ഇളക്കിയത് .ദേവസ്വം ഉദ്യോഗസ്ഥർ ,വിജിലൻസ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത് .ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ധ്വാരപാലകാരുടെ വിഗ്രഹം പൊതിഞ്ഞിരുന്ന സ്വർണ പാളികളുടെ നിറം മങ്ങി ചെമ്പു തെളിഞ്ഞിരുന്നു .ചില ഭാഗങ്ങളിൽ സുഷിരങ്ങളും വീണിരുന്നു .അതിനാലാണ് സ്വർണം പൂശി മനോഹരമാക്കാൻ തീരുമാനിച്ചത് .