/kalakaumudi/media/media_files/2025/10/30/guru-2025-10-30-19-34-18.jpg)
ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്തമയ പൂജ മാറ്റാന്‍ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഭക്തരുടെ സൗകര്യമനുസരിച്ചാണ് ഇതെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്രപ്രതിഷ്ഠയുടെ ചൈതന്യം വര്‍ധിപ്പിക്കുകയാണ് തന്ത്രിയുടെ ഉത്തരവാദിത്തമെന്നും ഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ലെന്നും കോടതി പറഞ്ഞു.
വൃശ്ചികമാസ ഏകാദശി ഡിസംബര്‍ ഒന്നിനാണ്. ഉദയാസ്തമയ പൂജ അന്നു നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൂജ തുലാമാസത്തിലെ ഏകാദശിയായ നവംബര്‍ രണ്ടിനു നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. തന്ത്രിക്ക് ഉചിതമെന്നു തോന്നിയാല്‍ ഈ ദിവസവും ഉദയാസ്തമയ പൂജ നടത്താമെന്നും കോടതി അറിയിച്ചു.
വൃശ്ചിക മാസത്തില്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നതിനാലാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്കു മാറ്റിയത്. ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം തന്ത്രി ദേവഹിതം നോക്കിയാണ് പൂജ മാറ്റാന്‍ അനുമതി നല്‍കിയതെന്നും അതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിരുന്നെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
