ജക്കാർത്തയിൽ സർവമത സമ്മേളനം 17 മുതൽ

മതസ്വതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും എന്ന വിഷയത്തിൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 17 മുതൽ 20 വരെ സർവമത സമ്മേളനം നടക്കും

author-image
Devina
New Update
guru


പോത്തൻകോട് :മതസ്വതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും എന്ന വിഷയത്തിൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 17 മുതൽ 20 വരെ സർവമത സമ്മേളനം നടക്കും .ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ,ജോഷ്വമാർ ഇഗ്നാത്തിയോസ് ,.പി കെ ഹുസൈൻ മടവൂർ മൗലവി ,ഡോ.സക്കറിയാസ് മാർ അപ്രേം എന്നിവർ വിവിധ സെക്ഷനുകളിൽ പ്രഭാഷണം നടത്തും .ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഇന്തോനീഷൻ ന്യൂനപക്ഷ മതകാര്യ മന്ത്രി ഡോ .നാസറുദീൻ ഉമർ ഉദ്ഘാടനം ചെയ്യും .ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ മാത്യൂസ് ജോർജ് ചുനക്കര മുഖ്യപ്രഭാഷണം നടത്തും .