അന്യായ നികുതി; അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തി

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നര്‍ത്തിവയ്ക്കുന്നത്.

author-image
Biju
New Update
bus

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതി ചുമത്തലില്‍ പ്രതിഷേധിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതായി കോണ്‍ട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നര്‍ത്തിവയ്ക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മോട്ടോര്‍ വാഹന വകുപ്പുകള്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ പിടിച്ചെടുത്ത് വന്‍ തുക പിഴ ഈടാക്കുകയാണെന്നാണ് വാഹന ഉടമകളുടെ ആരോപണം.

മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളടക്കം ആശ്രയിക്കുന്ന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള യാത്ര ദുരിതത്തിലാക്കും. കേരളത്തില്‍ നിന്ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.