/kalakaumudi/media/media_files/2025/11/01/joy-mathew-2025-11-01-16-15-06.jpg)
സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അതിഥികളായി വനിതാ അഭിനേതാക്കളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. കേരളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോയെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
'കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍. എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സ്ത്രീയേയും കിട്ടിയില്ലേ മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ', എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മൂവരുടേയും പേരുള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മുഴുപേജ് പരസ്യവും സര്‍ക്കാര്‍ നല്‍കി. മോഹന്‍ലാലും കമല്‍ഹാസനും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം വാഹനത്തില്‍ കയറിപ്പോവുകയാണുണ്ടായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
