നേതാക്കളാണ് പാര്‍ട്ടിക്കകത്ത് അനൈക്യം ഉണ്ടാക്കുന്നത്; നവംബര്‍ 1 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം: കെ സുധാകരന്‍

പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനൈക്യം പറഞ്ഞു ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകുമെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

author-image
Biju
New Update
K Sudhakaran

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ അതൃപ്തി വ്യക്തമാക്കി മുതിര്‍ന്ന നേതാക്കള്‍. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളാണ് പാര്‍ട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വച്ച് പറഞ്ഞു.

പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനൈക്യം പറഞ്ഞു ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകുമെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരു പാര്‍ട്ടിയാകുമ്പോള്‍ ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുന്നത് തര്‍ക്കമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ നവംബര്‍ ഒന്നുമുതല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസി തീരുമാനമെടുത്തു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യോഗത്തില്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. മുന്നൊരുക്കങ്ങളില്‍ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചിട്ടുണ്ട്.