/kalakaumudi/media/media_files/2025/10/28/cpi-2025-10-28-17-38-17.jpg)
തിരുവനന്തപുരം: സിപിഐയുടെ കാര്‍ഷിക വകുപ്പില്‍ ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി) നടപ്പിലാക്കി. കാര്‍ഷിക സര്‍വകലാശാലയിലാണ് എന്‍ഇപി നടപ്പിലാക്കിയത്. 2023ല്‍ പുറത്തിറക്കിയ വിജ്ഞാപനം ഫെബ്രുവരിയില്‍ നടപ്പിലാക്കുകയായിരുന്നു. എന്‍ഇപി പ്രകാരമുള്ള പ്രൊഫസര്‍ ഓഫ് പ്രാക്ടീസാണ് നടപ്പിലാക്കിയത്.
സംഘപരിവാര്‍ അജണ്ട പഠനത്തില്‍ ഇടപെടും എന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാത്ത പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കിയത്. അക്കാദമിക യോഗ്യതകള്‍ക്ക് പകരം പ്രവൃത്തി പരിചയം മാത്രം പരിഗണിച്ച് പ്രൊഫസറെ നിയമിക്കുന്നതാണ് പദ്ധതി. നിശ്ചിത മേഖലയില്‍ 15 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായാല്‍ മതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
