പൊലീസിന്റെ ഗൂഢാലോചനാ ആരോപണം; ദിലീപ് സ്വയം ന്യായീകരിക്കാന്‍ പറയുന്നത്: മുഖ്യമന്ത്രി

അന്വേഷണ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

author-image
Biju
New Update
cm

കണ്ണൂര്‍: തനിക്കെതിരേ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗുഢാലോചന നടന്നൂവെന്ന നടന്‍ ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം ന്യായീകരിക്കാന്‍ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിധിയുടെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷന്‍ നല്ല രീതിയില്‍ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഒരു ജോലിയുമില്ലാത്തത് കൊണ്ടാണ് അപ്പീല്‍ പോവുന്നതെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇതാണ് യുഡിഎഫിന്റെ നിലപാട്. പൊതുസമൂഹത്തിന്റെ നിലപാട് അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്നും അതീജീവിതയ്ക്കൊപ്പമാണ്. അടൂര്‍പ്രകാശിന്റേത് നാടിന്റെ വികാരത്തിന് എതിരായുള്ള പരമാര്‍ശമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢാലോചനാ സംബന്ധിച്ച് ദിലീപ് എതെങ്കിലും പരാതിയോ നിവേദനമോ നല്‍കിയത് ഓര്‍മയില്ല. ക്രിമിനല്‍ പൊലീസ് എന്നെല്ലാമുള്ള ആരോപണം സ്വയം ന്യായീകരിക്കാന്‍ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.