/kalakaumudi/media/media_files/2025/11/01/mammootty-2025-11-01-16-42-09.jpg)
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങളെത്തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാനായി നടന്‍ മമ്മൂട്ടി തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മൂവരുടേയും പേരുള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മുഴുപേജ് പരസ്യവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പാണ് ഇരുവരും പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം വാഹനത്തില്‍ കയറിപ്പോയി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
