/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ പുനപരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.
ധാരണാപത്രം ഒപ്പുവച്ച് ഏഴാം നാളാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങുന്നത്. സിപിഐ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാര്‍ നടപടിക്കു കാരണം. ഉപസമിതിയില്‍ സിപിഐയില്‍നിന്ന് 2 മന്ത്രിമാരുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യങ്ങള്‍ അവഗണിച്ചു തിടുക്കപ്പെട്ട് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ നവംബര്‍ 5ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
