/kalakaumudi/media/media_files/2025/10/09/kla-2-2025-10-09-21-20-55.jpg)
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒരു ദിവസം ബാക്കിയിരിക്കെയാണ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഇന്ന് സഭ പാസാക്കിയത് 11 ബില്ലുകളാണ്.
ശബരിമല സ്വര്‍ണപ്പാളി കൊള്ളയില്‍ കഴിഞ്ഞ നാല് ദിവസമായി അസാധാരണ രംഗങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണപക്ഷവുമായി വാക്കു തുറക്കവും വാച്ച് ആന്‍ഡ് വാര്‍ഡുമായി കയ്യാങ്കളിയും പലതവണ സഭയില്‍ അരങ്ങേറി.
അതിനൊടുവിലാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി. കോവളം എംഎല്‍എ എം വിന്‍സെന്റ്, അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് ഈ സമ്മേളന കാലയളവ് വരെ സസ്‌പെന്‍ഡ് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
