മട്ടന്നൂര്‍ എന്തുകൊണ്ട് എന്നും മാറ്റിനിര്‍ത്തപ്പെടുന്നു

2027 സെപ്തംബര്‍ മാസത്തിലാണ് മട്ടന്നൂര്‍ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുകയുള്ളൂ. അതുകൊണ്ടാണ് ബാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാത്തത്.

author-image
Biju
New Update
matta

കണ്ണൂര്‍ : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് തമ്മീഷണര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 9,11 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 13നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. സംസ്ഥാനത്ത് ആകെ 1200 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഇതില്‍ മട്ടന്നൂര്‍  ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും.

ഇതോടെ എന്തുകൊണ്ടാണ് മട്ടന്നൂര്‍ നഗരസഭയില്‍ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തത് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ഇതിനുള്ള കാരണമറിയണമെങ്കില്‍ 20-30 വര്‍ഷം പിറകിലോട്ട് പോകണ്ടിവരും. 1990 ല്‍ ഇകെ നായനാര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ മട്ടന്നൂരിനെ പഞ്ചായത്തില്‍ നിന്നും മുന്‍സിപ്പാലിറ്റിയാക്കി ഉയര്‍ത്തി. എന്നാല്‍ 1991 ല്‍ അധികാരത്തിലേറിയ കെ കരുണാകരന്‍ സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. ഇതോടെ സിപിഎം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തെ തുടര്‍ന്ന് മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് വര്‍ഷങ്ങളോളം അനിശ്ചിതത്വത്തിലായി.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മട്ടന്നൂരിനെ മുന്‍സിപ്പാലിറ്റിയാക്കി ഉയര്‍ത്തി. തുടര്‍ന്ന് 1997 ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.2011 ലായിരുന്നു അവസാന തിരഞ്ഞെടുപ്പ്. 2027 സെപ്തംബര്‍ മാസത്തിലാണ് മട്ടന്നൂര്‍ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുകയുള്ളൂ. അതുകൊണ്ടാണ് ബാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാത്തത്.