/kalakaumudi/media/media_files/2025/12/07/ele-3-2025-12-07-08-55-26.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കുക.
പ്രചാരണത്തില്‍ പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയില്‍ ഇന്നലെ കൊട്ടിക്കലാശം നടത്തി. തെക്കന്‍ ജില്ലകളില്‍ വിധിയെഴത്ത് മറ്റന്നാളാണ്.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.
ഇടുക്കിയിലെ കട്ടപ്പനയില്‍ ഇന്നലെ പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടന്നു. എല്‍ഡിഎഫും എന്‍ഡിഎയുമാണ് ഇന്നലെ വൈകിട്ട് ടൗണില്‍ കൊട്ടിക്കലാശം നടത്തിയത്. ഞായറാഴ്ച കട്ടപ്പനയിലെ കടകള്‍ക്ക് അവധിയായതിലാനാണ് ഒരു ദിവസം നേരത്തെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് കൊട്ടിക്കലാശം സംഘടിപ്പിക്കാന്‍ തീരമാനിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
