പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി; 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് നഷ്ടമായി

30 വര്‍ഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാര്‍ഡ് പ്രധാനിയില്‍ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.

author-image
Biju
New Update
vadakkancheri

പാലക്കാട്: പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്. പാര്‍ട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.

30 വര്‍ഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാര്‍ഡ് പ്രധാനിയില്‍ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്. പഞ്ചായത്തിലുള്ള 22 സീറ്റില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 9 വീതം സീറ്റ് വീതമാണ് ലഭിച്ചത്. 

സ്വതന്ത്രനായ പ്രസാദ്, എന്‍ഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബിജെപി 3 വാര്‍ഡുകളില്‍ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മില്‍ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്‌സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.